എന്നെ സ്നേഹിക്കാന്‍ കഴിയാതെ
പോകും നിനക്കായി പാടുവാന്‍
ഒരു രാപ്പക്ഷിയാകണം .
ജീവിതം കൊണ്ട് പനിച്ചു
വിളറിപ്പോകുന്ന നിന്നില്‍
ജീവരക്തം തന്നു ചുവപ്പിക്കാന്‍
ഒരു രാപ്പക്ഷിയാകണം .
ഒരു വണ്ടിച്ചക്രത്തില്‍
ചതഞ്ഞു ഇതളടര്‍ന്നു
നീ മണ്ണില്‍ വീഴുമ്പോള്‍
നിന്നെ ജീവിപ്പിക്കുവാന്‍
ഒന്നുകൂടി പുനര്‍ജ്ജനിക്കണം.
സഫലമാകാതെ പോകുന്ന
പകലുകള്‍ക്കും രാവുകള്‍ക്കും മീതെ
നിന്നെ സ്നേഹിച്ചുകൊണ്ട്
എനിക്ക് ജീവിക്കണം .
-------------ബിജു ജി നാഥ്
മോഹപ്പക്ഷി...
ReplyDeleteനല്ല വരികള്‍
ആശംസകള്‍