പ്രണയമോ കാമമോ
നമുക്കിടയിലെന്താണ് സഖീ
കടലെടുക്കുന്നോരോര്‍മ്മ പോല്‍
അജ്ഞാതമായ് നിഴലിക്കുന്നത് ?
വേറിട്ട് നിന്നാല്‍ വേദനയാകുന്നത്
മിണ്ടാതെ പോയാല്‍ കരള്‍ പൊടിയുന്നതും .
എന്താണ് സഖീ ......
പിടഞ്ഞു തീരുന്ന പക്ഷിയുടെ
ചിറകടി പോലെ,
എരിയാതെ കിടക്കുന്ന
കനല്‍ത്തുണ്ട് പോലെ
പെയ്യാതെ പോകുന്ന മഴമേഘങ്ങള്‍ പോലെ
നമുക്കിടയില്‍ നിമിഷങ്ങളെന്തിങ്ങനെ
ചിതലരിക്കുന്നു .
ആരോ കരുതി വച്ച മണല്‍ ക്കൂടാരങ്ങള്‍
നമുക്കാരോ കരുതി വച്ച പൂക്കുടകള്‍
ഇരുളില്‍ ആരോ പിടഞ്ഞു തീരുന്ന
തേങ്ങലുകള്‍ ബാക്കി നില്‍ക്കെ
എന്താണ് സഖീ
നമുക്കിടയില്‍ പുകഞ്ഞു തീരുന്നത് ?
പ്രണയത്തിന്റെ വിരല്‍ മീട്ടുന്ന
കാറ്റിന്‍ സംഗീതമോ,
നിന്നെ ചുംബിച്ചകലുന്ന നിലാവോ
നിന്നുടല്‍ തഴുകിയകലാന്‍ മടിക്കും
താമരഗന്ധമോ.
എന്താണ് സഖീ
നമ്മെ ബന്ധിപ്പതിങ്ങനെ.
പിരിഞ്ഞു നില്‍ക്കാന്‍ കഴിയാത്ത
നിശബ്ദത പോലെ
കുടിച്ചു തീര്‍ക്കാന്‍ കഴിയാത്ത
ദാഹം പോലെ
ഒന്നു മരിച്ചു വേര്‍പെടാന്‍
ആകാത്ത പ്രിയം പോലെ
എന്താണ് സഖീ
നമ്മെ ചുറ്റി വരിയുന്നത് .
-----------ബിജു ജി നാഥ്
ചുറ്റിവരിയുന്ന ബന്ധങ്ങൾ
ReplyDeleteനന്നായിരിക്കുന്നു രചന
ReplyDeleteആശംസകള്‍