Tuesday, December 15, 2015

അപരാജിത


പ്രിയനവൻ വരുമെന്നു നിനച്ച്
ഓരോ ഋതുവിലുമവളൊരുക്കുന്നു
ഗുൽമോഹറിന്‍ പൂക്കളാൽ അതി
മുദുലമൊരു ശയ്യാഗൃഹം മോഹനം!
കാത്തിരിപ്പിന്റെ കാലം വറ്റുകയും
സഹനത്തിന്റെ വേരറ്റ് പോവുകയും
അവസാന പ്രതീക്ഷയും വറ്റിയവള്‍
വന്‍ സങ്കടക്കടലിലേക്കാഴുമ്പോള്‍
അലറിയാർത്തൊരു സുനാമിയാകുന്നു.
ഗുൽമോഹറിനിതളുകൾ .
ചിതറിയ തിരത്ത് ദു:ഖാർത്തയായ്
ചാരമായ് ഒടുങ്ങുന്നുവെങ്കിലും
അവളൊരുങ്ങുന്നു പിന്നെയും
ഫീനിക്സ് പക്ഷിയെപ്പോൽ
ശുഭാപ്തി വിശ്വാസത്താൽ
ആവർത്തനത്തിന്റെ ചരിതമെഴുതുവാൻ!
------------------------ബിജു ജി നാഥ്

2 comments:

  1. വരും വരാതിരിക്കുമോ
    പ്രതീക്ഷ മാത്രമാശ്രയം എന്ന ഈരടികളോർത്തു

    ReplyDelete
  2. കാത്തിരിപ്പല്ലോ എല്ലാം....
    ആശംസകള്‍

    ReplyDelete