നിന്റെ നരച്ച കണ്ണടയില്‍
നിന്റെ മരവിച്ച ചേതനയില്‍
നിന്നിലെ ഒഴുക്ക് നിലച്ചു പോയോരോര്‍മ്മയില്‍
ചായങ്ങള്‍ നഷ്ടം വന്നിരിക്കുന്നു .
നീ കോറിയിട്ട വര്‍ണ്ണങ്ങള്‍
നീ എഴുതി മുഴുമിക്കാത്ത വാക്യങ്ങള്‍
നീ പറയാതെ പോകുന്ന മൗനങ്ങള്‍
നീ തരാതെ പോകുന്ന പുഞ്ചിരികള്‍
ഓ നീയൊരു സാലഭജ്ഞികയോ സഖീ !
പോയകാലത്തിന്റെ നീറും
ഓര്‍മ്മച്ചിന്തുകളില്‍ നിന്നാകണം
ആകാശച്ചെരുവില്‍ എന്നുമിങ്ങനെ
നരച്ച മേഘങ്ങള്‍ വിരുന്നു വരുന്നത് .
നിനക്ക് ധ്യാനമിരിയ്ക്കാന്‍
അടവച്ച് കിളികളെ വിരിയിയ്ക്കാന്‍
ജലമിററി തളിരുകളെ വളര്‍ത്താന്‍
നിന്റെ നിശ്ശബ്ദതയുടെ കാവലാളാകാന്‍
നക്ഷത്രങ്ങള്‍ കണ്ണുച്ചിമ്മിക്കാത്തിരിക്കുമ്പോള്‍
ചിരിക്കാന്‍ മറന്ന നിന്റെ ചുണ്ടുകള്‍
എന്നെയൊന്നു ചുംബിച്ചുവെങ്കില്‍ !
പെയ്യാതെ പോയൊരു മഴ ഇരമ്പുന്ന മനസ്സില്‍
ഒരിക്കലും നിറയാതെ പോകുന്നൊരു കടല്‍ നിറഞ്ഞേനെ....
------------------------ബിജു ജി നാഥ്
നല്ല ഭംഗി
ReplyDeleteനല്ല വരികള്‍
ReplyDeleteആശംസകള്‍