സൗഹൃദമൊരു തീക്കനലാണ്
പൊള്ളിക്കുന്ന ഓര്‍മ്മകളെ
പ്രോജ്ജ്വലിപ്പിക്കുന്ന കവിതയാണ് .
മുറിവില്‍ പുരട്ടും സ്നേഹലേപനമാണ്.
താങ്ങാന്‍ തണലാകാന്‍
ഒപ്പം കൂടുന്ന കരങ്ങളാണ് .
നിയതിയുടെ കരങ്ങള്‍
ഇരുളില്‍ അലയാന്‍ വിടുമ്പോഴും
ഒരു കൈത്താങ്ങായി
പടര്‍ന്നു നില്‍ക്കും മുല്ലവള്ളിയാണ് .
കരയുമ്പോള്‍ മിഴിനീര്‍ തുടയ്ക്കും
കുളിരോലും വിരലിന്റെ ഉടമയാണ് .
വഴിതെറ്റി അലയുന്ന പാതയില്‍
നേര്‍വഴി നയിക്കുന്ന വെളിച്ചമാണ് .
നീയില്ലാതെ പോയാല്‍ നിന്നിലെ
പ്രതീക്ഷകളെ കരിയാന്‍ വിടാത്ത
പൊന്‍ വെളിച്ചമാണ്.
നീ മറക്കുമ്പോഴും നിന്നെയോര്‍മ്മിപ്പിക്കും
കടമകള്‍ തന്‍ അശരീരിയാണ് .
ഒടുവില്‍ നീ ഒരു പിടി ചാരമാകുമ്പോള്‍
നിന്നെയോര്‍ത്തൊഴുകും അശ്രുവാണ് .
വാക്കുകള്‍ കൊണ്ടളക്കാന്‍ കഴിയാത്ത
വാഗ്മയ വര്‍ണ്ണചിത്രമാണത് .
ഓര്‍ക്കുക സൗഹൃദം മുള്ളല്ല
കാളകൂടം പോല്‍ നീലിച്ചതല്ല
വിദ്വേഷത്തിന്‍ ചെങ്കടലല്ല
നിന്നെ പൊതിയും സ്നേഹമാണ്
നിന്നെ അറിയുന്ന നിഴലാണ് .
-------------ബിജു ജി നാഥ്
No comments:
Post a Comment