അക്ഷരങ്ങള്‍
ഓര്‍മ്മകള്‍
പ്രണയം
ഇഷ്ടങ്ങള്‍
സൗഹൃദങ്ങള്‍
ബന്ധങ്ങള്‍
പടിയിറങ്ങിപ്പോയ
പ്രിയങ്ങള്‍ .
വാക്കിനാല്‍
നോക്കിനാല്‍
പ്രകൃതങ്ങളാല്‍
ഒഴിഞ്ഞു പോയ
മുറിയിന്നു ശൂന്യം.
കട്ടപിടിച്ച മൗനം
തണുത്ത ശയ്യ
പുകമൂടിയ ചിന്തയില്‍
വോഡ്കയുടെ നീറ്റല്‍
എവിടെയോ
എനിക്ക് പിഴച്ചിരിക്കുന്നു.
-----------ബിജു ജി നാഥ്
തട്ടിയും മുട്ടിയും വീണും എണീറ്റും നടന്നുമല്ലേ മുന്നേറുക!
ReplyDeleteആശംസകള്‍