പ്രിയ സുഹൃത്തേ
ഇതിന്ത്യയാണ് .
സനാതനമൂല്യങ്ങളുടെ നാട് .
കല്ല് കമ്പ് മുള്ളു മുരിക്കിലും
ഈശ്വരനെ കാണുന്നവരുടെ നാട് .
നമുക്ക് പശു മാതാവാണ്
ക്ഷേത്രങ്ങള്‍ സംസ്കാരമാണ് .
ഹേയ് നിങ്ങള്‍ തെറ്റിദ്ധരിക്കരുത് .
അര്‍ദ്ധ നഗ്ന ശില്പങ്ങള്‍ കണ്ടോ
രതി മന്മഥ കേളീശിലകള്‍ കണ്ടോ
ലിംഗമോ യോനിയോ പൂജിക്കുന്നത് കണ്ടോ
നിങ്ങള്‍ തെറ്റിദ്ധരിക്കരുത് .
ഞാന്‍ നേരത്തെ പറഞ്ഞില്ലേ
കല്ല് കമ്പ് മുള്ളു മുരിക്കിലും
ഈശ്വരനെ കാണുന്നവരുടെ നാടാണ്.
നഗ്ന സന്യാസിമാരെ നിങ്ങള്‍ കാണും
മനുഷ്യ ദൈവങ്ങളെ കുമ്പിടും
കള്ളും ഭാംഗും കഞ്ചാവും നിങ്ങള്‍ മണക്കും
പക്ഷെ നിങ്ങള്‍ മുഖം ചുളിക്കരുത്
സനാതനമൂല്യങ്ങളുടെ നാടാണ് .
രതിയുടെ കാണാരസങ്ങള്‍ക്ക് വേണ്ടി
കോകനും വത്സ്യായനും സമ്മാനിച്ച
ഗ്രന്ഥങ്ങള്‍ നമുക്കുണ്ട് .
ഗണികാലയങ്ങള്‍
ശൗചാലയങ്ങള്‍ക്ക് പഞ്ഞമുള്ള നാട്ടില്‍ ഉണ്ട് .
പക്ഷെ ഒരു കാര്യം ശ്രദ്ധിക്കുക .
തെക്കോട്ട് പോകരുത്
ശരീരം പൊതിഞ്ഞു കൊണ്ടല്ലാതെ
തെക്കേ അറ്റത്തു പോകരുത്
പൊതുവഴിയില്‍ പോലും
അന്യ പുരുഷനോടൊത്ത്
നില്‍ക്കരുത്
നടക്കരുത്
മിണ്ടരുത് .
കീറിമുറിക്കുന്ന നോട്ടങ്ങളില്‍
കോരിക്കുടിക്കുന്ന നാവുകളില്‍
ഉദ്ധരിക്കുന്ന ലിംഗങ്ങളില്‍
തടഞ്ഞു വീഴാതെ സൂക്ഷിക്കുക.
കാരണം അവര്‍ പ്രബുദ്ധരാണ് .
സനാതനമൂല്യങ്ങള്‍ നമ്മുടെ മുഖമുദ്രയാണ് .
നാം പുരാതന സംസ്കൃതിയാണ് .
നമ്മള്‍ ഭാരതീയരാണ് .
---------------ബിജു ജി നാഥ്
(ഇന്ത്യയെ പരിചയപ്പെടുത്തിയതില്‍ അപൂര്‍ണ്ണത ഉണ്ട് . നല്ലവ ഒന്നും കാണിച്ചു കൊടുക്കാന്‍ കഴിഞ്ഞില്ല കാരണം തിന്മയാണല്ലോ നാം ആദ്യം തിരയുക . നന്മകള്‍ എഴുതാന്‍ ആയിരങ്ങള്‍ ഉണ്ടാകും . ഞാന്‍ നേര്‍ക്കാഴ്ച്ചകളില്‍ സഞ്ചരിക്കുന്നവന്‍ ആകയാല്‍ എനിക്കിങ്ങനെയെ കഴിയൂ . )
ആശംസകള്‍
ReplyDelete