വായനയുടെ ആഴക്കടലില്‍ എനിക്ക് കരഗതമായ ഒരു വായന അതാണ് "ഊര്‍ന്നു പോയെക്കാവുന്നത്രയും മെലിഞ്ഞ രണ്ടു കാലുകള്‍ " എന്ന "നാമൂസ് പെരുവള്ളൂരി"ന്റെ കവിതാ സമാഹാരം .
കവിതകള്‍ സംവദിക്കേണ്ടത് കാലഘടനയ്ക്ക് ഉള്ളില്‍ നിന്നാകരുത് അതിനു പറയേണ്ടതായ വിഷയങ്ങള്‍ അനാദി മുതല്‍ അനാദി വരെ നീണ്ടു കിടക്കണം . ഒരു പക്ഷെ അത്തരം വായനകള്‍ നമുക്ക് അന്യമാകുന്ന ഒരു കാലഘട്ടം ആണ് മുന്നില്‍ ഉള്ളത് എന്ന ചിന്തയില്‍ നിന്ന് കൊണ്ടാണ് നാമൂസിനെ ഞാന്‍ വായിച്ചു തുടങ്ങുന്നത് .
ഇരുപത്തഞ്ചു കവിതകള്‍ കൊണ്ട് ഇരുപത്തഞ്ചു ലോകങ്ങള്‍ നമ്മെ കാണിക്കുന്നുണ്ട് ഈ ചെറുപ്പക്കാരന്‍ . ശ്രീ കെ ഇ എന്‍ അവതാരിക എഴുതിയ ഈ കാവ്യ സമാഹാരം കവിതാസ്വാദകര്‍ക്ക് ഒരു മുതല്‍ക്കൂട്ട് തന്നെയാകും .
കവിതയില്‍ പ്രണയം പൂക്കുന്ന ഈ കാലഘട്ടത്തില്‍ പോലും കവിതയെന്നാല്‍ പ്രണയം അല്ല ജീവിതം ആണെന്നും ജീവിതമെന്നാല്‍ എന്നില്‍ ഒതുങ്ങുന്ന ഒരു കൊച്ചു ലോകം അല്ല എന്നും നാമൂസ് നമ്മോടു പറയുന്നു . വിശാലമായ ആകാശത്തു നമ്മെ പറക്കാന്‍ സഹായിക്കുന്ന ചിറകുകള്‍ ആണ് ഓരോ കവിതയും . ആശയവും എഴുത്തിന്റെ ശൈലിയും കൊണ്ട് നമ്മെ നാമൂസ് ഒരു പുതിയ ലോകത്തേക്ക് ആനയിക്കുന്നു .
തുടക്കം തന്നെ കലണ്ടറിന്റെ അക്കങ്ങളില്‍ കറുത്ത ചുവന്ന കാലങ്ങളില്‍ കൂടി കൈ പിടിച്ചു നടത്തിച്ചു കൊണ്ടാണ് . ജീവിതത്തിന്റെ എല്ലാ സ്പന്ദനങ്ങളും അതില്‍ നമുക്ക് തൊട്ടെടുക്കാന്‍ കഴിയുന്നു . അത് പോലെ തന്നെ ഗന്ധകപ്പച്ച എന്ന കവിത വായിക്കുന്ന ഒരാള്‍ക്കും തന്നെ കണ്ണീരിന്റെ നനവ് സ്വയം അറിയാതെ മുന്നോട്ടു പോകാനാവില്ല തന്നെ . ഇറയത്തുന്നു കയറാന്‍ ഉമ്മ പറയുന്നു എന്ന് തുടങ്ങുമ്പോള്‍ തന്നെ നമ്മുടെ ഉള്ളിലേക്ക് ആ ചിത്രം കടന്നു വന്നു കഴിയുന്നു .
തീര്‍ച്ചയായും വായനയുടെ ഓരോ തലത്തിലും ഓരോ രാജ്യങ്ങളെ നമുക്ക് തരുന്ന നാമൂസിന്റെ തൂലിക ഭാവിയുടെ ഒരു വരദാനമായി വായന എന്നെ ഓര്‍മ്മപ്പെടുത്തുന്നുണ്ടായിരുന്നു . മുറിപ്പാടിലൂടെ ഇനിയുമെത്ര മുറിയണം എന്ന വിലാപം . മരണമുഖത്തു വച്ച് മുന്നേ മരിച്ചതെന്ന തിരിച്ചറിവിലൂടെയുള്ള സഞ്ചാരം ഒക്കെയും ഒറ്റമരക്കൊമ്പിലെ ചിറകരിയപ്പെട്ട കിളിയുടെ വിലാപം പോലെ ശബ്ദയാനമായ ഈ ലോകത്തെ ശബ്ദം നഷ്ടപ്പെട്ടവന്റെ തേങ്ങല്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു . ജീവിതത്തില്‍ പറയാനൊരുപാടുണ്ടായിട്ടും കേള്‍ക്കാതെ പോകുന്ന ചില ശബ്ദങ്ങള്‍ നമുക്കിടയില്‍ ഉണ്ടെന്ന ഓര്‍മ്മപ്പെടുത്തലുകള്‍ ആണ് നാമൂസിന്റെ ഓരോ കവിതയും നമുക്ക് തരുന്ന ബോധം . ബി ടി കാലത്തെ വഴുതനങ്ങ പോലെ രാഷ്ട്രീയ ബോധം തരുന്ന ചിന്തകളെ നമുക്കെങ്ങനെ അവഗണിച്ചു മുന്നോട്ടു പോകാന്‍ കഴിയും ? തീര്‍ച്ചയായും വായിക്കപ്പെടേണ്ട ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു പുസ്തകം ആണ് നാമൂസിന്റെ ഈ കാവ്യ സമാഹാരം . ഇത് നിങ്ങള്‍ക്ക് കവിതയുടെ അരസികതയില്‍ നിന്നും വിടുതല്‍ നല്‍കുകയും കവിത എഴുതപ്പെടുന്നതെങ്ങനെ എന്ന ബോധം നല്‍കുകയും ചെയ്യും എന്ന ശുഭാപ്തി വിശ്വാസം എനിക്കുണ്ട് .. നല്ലൊരു വായന ഉറപ്പു തരുന്നു , ആശംസകളോടെ ബി ജി എന്‍ വര്‍ക്കല

No comments:
Post a Comment