വസന്തങ്ങള്‍ വിരുന്നുവരാതെ
പോയൊരുദ്യാനമേ
നിന്നില്‍ അറിയാതെ കിളിര്‍ത്തൊരു
ശവംനാറി പൂവ് ഞാന്‍.
ഒരിത്തിരി സ്ഥലവും
ഒരു തുള്ളി ജലവും തന്നാല്‍
മരിക്കാതിരിക്കുമെന്ന പ്രതീക്ഷയില്‍
നിന്നെ നോക്കുന്നു ഞാന്‍ .
നീണ്ടു കുറുകിയ നിന്റെ വിരലുകളില്‍
സ്നേഹജലം തുളുമ്പുന്ന
തണുവറിയുന്നു ഞാന്‍ .
എനിക്ക് നിന്റെ പാദങ്ങളില്‍ ചുംബിക്കണം
നീയാം മണ്ണില്‍,
നിന്നുടെ വക്ഷസ്സില്‍,
നിന്റെ ചൂടേറ്റു മയങ്ങാന്‍
കൊതിയോടെ ഞാന്‍ വിരലൊന്നു നീട്ടട്ടെ .
-------------------------ബിജു ജി നാഥ്
ലളിതമായ മനോഹരകവിത.....
ReplyDeleteനന്മകള്‍ നേരുന്നു....