നേരല്ല നമ്മുടെ കാഴ്ചകളെങ്കിലും
നേര്‍വഴി നിനച്ചു നാം നടപ്പൂ
നേരല്ല നമ്മുടെ കേള്‍വികളെങ്കിലും
നേരെന്നു ചൊല്ലി നാംപഠിപ്പു.
എവിടെയെന്‍ ശരിയെന്നു തേടാന്‍
ഞാനെന്റെ മനവും മിഴിയും തുറന്നു .
കണ്ണു നീറുന്ന കാഴ്ചകള്‍
കാതു വേവുന്ന കേള്‍വികള്‍
ഉള്ളുപൊടിയുന്നോരനുഭവത്തിന്‍
നുള്ളു കനലെന്നുള്ളില്‍ പതിച്ചു .
അന്വേഷണത്തിന്റെ പാതയില്‍
ഞാനെന്റെ കാഴ്ചയും കേള്‍വിയും എറിഞ്ഞുടച്ചു.
ഇന്ന് ഞാന്‍ തേടുന്ന ശരികളില്‍
ഇന്നിന്റെ മണമില്ല
ഇന്നിന്റെ നിറമില്ല
ഇന്നിന്റെ നേരുമില്ലല്ലോ .
തേടുവതെന്തെന്നറിയാതെ ഞാനിന്നീ-
തെരുവില്‍ പകച്ചു നില്‍ക്കുമ്പോള്‍ .
ചുറ്റും ശവംതീനിയുറുമ്പുകള്‍ തന്‍
ശബ്ദഘോഷങ്ങള്‍ മുഴങ്ങൂ .
സത്യം പുകഞ്ഞു കത്തുന്നൊരു
ചെന്തീ കനല്‍വെളിച്ചം മുന്നില്‍ കാണ്‍വൂ.
വെന്തുരുകുമെന്നുടലിനെ ഇന്നു ഞാനേകുന്നു
അഗ്നിക്ക് ബലിയായി .
നിങ്ങളില്‍ പടരുന്ന കനലായി
നിങ്ങളില്‍ മുഴങ്ങും രവമായ്
കാലത്തിന്റെ കാറ്റിലതലിയട്ടെ .
നേരിന്റെ കാലം വരുംവരെ
ഉള്‍ക്കാടിന്റെ തീയതെരിയട്ടെ
നേരിന്റെ കാലം വരുംവരെ
നമ്മള്‍ പരമ്പരകളാകട്ടെ .
--------------ബിജു ജി നാഥ്
(അടുത്തിടെ തിരുവനന്തപുരത്തു നടന്ന നൂറ്റൊന്നു കവിതകളുടെ പ്രകാശനചടങ്ങില്‍ ഞാനും ഒരു കവിത ചൊല്ലി അതാണിത് . :-) )
നന്നായിട്ടുണ്ട് രചന
ReplyDeleteആശംസകള്‍