ഇന്ന്
കളവു പറയുന്നവനെയും
ഒളിച്ചു വച്ചതിനെയും
രോഗം വന്നവനെയും
ജനിക്കാന്‍ പോണവനെയും
കണ്ടെത്താന്‍ യന്ത്രമുണ്ട് .
അളവ് നോക്കാനും
നിറമറിയാനും
ഗുണം നോക്കാനും
യന്ത്രമുണ്ട് .
നാളെ
രജസ്വലയാണെന്നൊ
മതമേതെന്നോ
ജാതിയെന്തെന്നോ
തിരിച്ചറിയാന്‍
യന്ത്രം വരും.
തുണി പൊക്കി നോക്കാതെ
നിര്‍ണ്ണയം സാധ്യമാകുമ്പോള്‍
അരിഞ്ഞു വീഴ്ത്താന്‍ ആയാസമില്ല.
എന്നാണു മനുഷ്യനെ തിരിച്ചറിയുന്ന
യന്ത്രമുണ്ടാകുക ?
സ്നേഹവും
കരുണയും
മനുഷ്യത്വവും
അളന്നെടുക്കാന്‍ ഒരു യന്ത്രം !
------------------ബിജു ജി നാഥ്
"മനസ്സറിയും യന്ത്രം"
ReplyDeleteആശംസകള്‍