Tuesday, July 3, 2018

കൊല്ലപ്പെട്ടവന്റെ കാമുകി


കൊല്ലപ്പെട്ടവന്റെ കാമുകി.
............................................

നോക്കൂ,
ക്യാമറക്കണ്ണുകള്‍ ഇപ്പോള്‍ അങ്ങോട്ടാണ്.
മരിച്ചവന്റെ മുഖത്തു നിന്നും
മെല്ലെ തെന്നി നീങ്ങുന്ന ക്യാമറ
ആര്‍ത്തലയ്ക്കുന്നോരമ്മയെ
പതിയെ  തൊട്ടുഴിഞ്ഞുകൊണ്ട്
അതാ ഏതോ ഒരു മൂലയില്‍,
ആരും കാണാതെ വിങ്ങുന്ന
ഒരു പെൺകുട്ടിയിലേക്ക് തിരിയുന്നു .
സൂം ചെയ്യപ്പെടുന്ന ക്യാമറ
അവളുടെ കണ്ണുകളില്‍,
ചുണ്ടുകളില്‍,
കപോലങ്ങളില്‍...
തെന്നി തെന്നി നീങ്ങുകയാണ് .
ദുഃഖത്തിന്റെ വിവിധ ഭാവങ്ങള്‍
ആസൂത്രണം ചെയ്യപ്പെടുകയാണ്.
തത്സമയവിവരണങ്ങളിലൂടെ
കണ്ണീര്‍ച്ചാലുകള്‍ സൃഷ്ടിച്ചുകൊണ്ട്,
കവികളില്‍ കവിതകള്‍ നിറച്ചുകൊണ്ട്
അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത്
പിന്തുടരുകയാണ് ലെന്‍സ്‌.
അതേ ,
മരിച്ചവന് ഒരു പെണ്ണുണ്ടാകണം.
അവള്‍ക്ക് കാമുകി എന്നൊരു പേരും വേണം .
അവളുടെ സ്വകാര്യതകള്‍ ഇനി
പത്രങ്ങള്‍ക്ക് സ്വന്തം .
അവള്‍ കരയുന്നത്,
അവളെ ആശ്വസിപ്പിക്കുന്നത്,
അവള്‍ കഴിക്കുന്നത്‌,
അവള്‍ മൂത്രമൊഴിക്കുന്നത്,
അവള്‍ തുണി ഉടുക്കുന്നത്.....
എല്ലാമിനി പൊതുജനത്തിന് കാഴ്ച.
മരിച്ചവര്‍ ഭാഗ്യവാന്മാര്‍ എന്നാണോ,
മരിച്ചവന്റെ കാമുകി ഭാഗ്യവതി എന്നോ
ചരിത്രമേ നീ എഴുതുക ഇനി .?
രക്തസാക്ഷികളേ ...
കൊല്ലപ്പെടുന്നതിനു മുന്‍പ്
പ്രണയിക്കുക ,നിങ്ങള്‍ ആരെയെങ്കിലും.
കാരണം  
നിങ്ങള്‍ക്കൊരു പ്രണയം ഉണ്ടായിരിക്കണം.
കണ്ണീര്‍ക്കഥകള്‍ക്കും
ആര്‍ദ്ര ഗീതങ്ങള്‍ക്കും
ഒരു പ്രണയിനി ആവശ്യമാണ്‌ .
...... ബി.ജി.എൻ വർക്കല
ആശയത്തിന് കടപ്പാട് ജയറാം സ്വാമിയുടെ പോസ്റ്റ്.


കൊല്ലപ്പെട്ടവന്റെ കാമുകി.
............................................

നോക്കൂ,
ക്യാമറക്കണ്ണുകള്‍ ഇപ്പോള്‍ അങ്ങോട്ടാണ്.
മരിച്ചവന്റെ മുഖത്തു നിന്നും
മെല്ലെ തെന്നി നീങ്ങുന്ന ക്യാമറ
ആര്‍ത്തലയ്ക്കുന്നോരമ്മയെ
തെല്ലു തൊട്ടുഴിഞ്ഞുകൊണ്ട്
അതാ ഏതോ ഒരു മൂലയില്‍
ആരും കാണാതെ വിങ്ങുന്ന
ഒരു പെൺകുട്ടിയിലേക്ക് തിരിയുന്നു .
സൂം ചെയ്യപ്പെടുന്ന ക്യാമറ
അവളുടെ കണ്ണുകളില്‍,
ചുണ്ടുകളില്‍,
കപോലങ്ങളില്‍...
തെന്നി തെന്നി നീങ്ങുകയാണ് .
ദുഃഖത്തിന്റെ വിവിധ ഭാവങ്ങള്‍
ആസൂത്രണം ചെയ്യപ്പെടുകയാണ്.
തത്സമയവിവരണങ്ങളിലൂടെ
കണ്ണീര്‍ച്ചാലുകള്‍ സൃഷ്ടിച്ചുകൊണ്ട്,
കവികളില്‍ കവിതകള്‍ നിറച്ചുകൊണ്ട്
അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത്
പിന്തുടരുകയാണ് ലെന്‍സ്‌.
അതേ ,
മരിച്ചവന് ഒരു പെണ്ണുണ്ടാകണം.
അവള്‍ക്ക് കാമുകി എന്നൊരു പേരും വേണം .
അവളുടെ സ്വകാര്യതകള്‍ ഇനി
പത്രങ്ങള്‍ക്ക് സ്വന്തം .
അവള്‍ കരയുന്നത്,
അവളെ ആശ്വസിപ്പിക്കുന്നത്,
അവള്‍ കഴിക്കുന്നത്‌,
അവള്‍ മൂത്രമൊഴിക്കാന്‍ പോകുന്നത്,
അവള്‍ തുണി ഉടുക്കുന്നത്.....
എല്ലാമിനി പൊതുജനത്തിന് കാഴ്ച.
മരിച്ചവര്‍ ഭാഗ്യവാന്മാര്‍ എന്നാണോ,
മരിച്ചവന്റെ കാമുകി ഭാഗ്യവതി എന്നോ
ചരിത്രമേ നീ എഴുതുക ഇനി .?
കൊല്ലപ്പെടുന്നതിനു മുന്‍പ്
പ്രണയിക്കുക ,നിങ്ങള്‍ ആരെയെങ്കിലും.
കാരണം  
നിങ്ങള്‍ക്കൊരു പ്രണയം ഉണ്ടായിരിക്കണം.
കണ്ണീര്‍ക്കഥകള്‍ക്കും
ആര്‍ദ്ര ഗീതങ്ങള്‍ക്കും
ഒരു പ്രണയിനി ആവശ്യമാണ്‌ .
...... ബി.ജി.എൻ വർക്കല.

No comments:

Post a Comment