Monday, March 5, 2018

വെറുതെ കരയുന്നതെന്തിനു ?

വെറുതെ കരയുന്നതെന്തിനു ?
...............................................
കവിതയിൽ നീ കുറിച്ചി -
ല്ലിന്നിതു വരെ ജീവന്റെ താളം .
ഒരു വരി പോലും പറഞ്ഞി-
ല്ലിതുവരെ പ്രത്യാശ നിറച്ചും.
എഴുതുന്നു നീ നിത്യം ജീവ-
നിറങ്ങിപ്പോകും വഴികൾ മാത്രം.
ഒരു ദിനം മരിച്ചു പോമെങ്കിലും
എന്നുമീ മരണത്തെ എന്തിനോർക്കുന്നു.
വരികൾക്കിടയിലായെന്തിനു
താരകമായ് വാനിൽ നിൽക്കും പ്രതീക്ഷകൾ !
പോയിടുമൊരു നാൾ ദുഃഖ-
സാന്ദ്രമാം പിൻവിളി കേൾക്കുവാനാകാതെ.
മരണം, മനോഹരമാണീ ലോക-
കലഹത്തെ വിട്ടൊഴിയും യാത്ര.
അതിനാൽ മറക്കുക ഇനി
മരണവും രോഗവും മെല്ലെ.
ഒരു നിമിഷമെങ്കിലാ നിമിഷത്തെ
ഉത്സവമാക്കുക കഴിവതും.
പ്രിയവുമപ്രിയങ്ങളും
പറഞ്ഞു നീ നിവർത്തിക്കുക വേഗം.
പറയുവാനാവില്ലാരെന്നും
എപ്പോഴെന്നുമുള്ളത് മരണം മാത്രം'
അതിനാൽ ജീവിക്കയിന്നിലായ്
അതിനാൽ ജീവിക്കയിന്നിലായ്.
... ബി.ജി.എൻ വർക്കല

No comments:

Post a Comment