Sunday, March 4, 2018

പേരിടാനാവാത്ത പൂവ്.

പേരിടാനാവാത്ത പൂവ്.
...................................
കരിനീലിച്ച പാടുകള്‍ അല്ല..
കടമെടുത്ത നിറവുമല്ല,.
അടയാളപ്പെടുത്തുന്നതൊക്കെയും
ജീവിതമാണ്.
ആത്മാവിന്റെ നഗ്നതയാണ് .
അവ വെളിപ്പെടുത്തുന്നതൊന്നും
വെറും അടയാളങ്ങള്‍ അല്ല !
അടിച്ചമര്‍ത്തപ്പെടുന്ന ആസക്തികളില്‍
പുലിനഖമാഴ്ത്തുന്ന വീര്യമാണ് .
കുടിച്ചുവറ്റിക്കാന്‍
ദാഹനീര്‍ തിരയുന്നവനെ തേടുന്ന
നീര്‍ച്ചാലു തൻ
ഉറവവറ്റാത്ത ഊവ്വരതയാണ് .
താപമേറ്റാല്‍ കരിഞ്ഞു പോകുന്ന
ശലഭത്തെ തിരയും പൂവല്ലത് .
സൂര്യമുഖിയുടെ മിഴികളും
അഗ്നികവചമുള്ള ഇതളുകളും
അടയാളപ്പെടുത്തുന്നത്
അടിയറവു പറയാനൊരുക്കമല്ലാത്ത
വേട്ടയാടാന്‍ കൊതിക്കുന്ന
നരിയെന്നു തന്നെയാണ്.
മാര്‍ദ്ദവമില്ലാത്ത വാക്കുകളാലും
മുറിവേല്‍പ്പിക്കുന്ന മുള്ളുകളാലും
പൊതിഞ്ഞു പിടിക്കുന്ന,
തൊട്ടാവാടികള്‍ക്കിടയില്‍ കുരുങ്ങിയ
ശലഭമാകാന്‍ ഇഷ്ടമാകുന്നവര്‍ക്ക് മാത്രം
ആദിത്യമരുളുന്ന പൂവാണത്.
വാതിൽ തുറന്നിതൾ നനച്ചു
കാത്തുനില്ക്കും കാമിനിയാണവൾ .
പേരിടാനാവാത്ത പൂവ്.
... ബിജു.ജി.നാഥ് വർക്കല

No comments:

Post a Comment