Thursday, January 26, 2017

ആദ്യസമാഗമം കൊതിച്ച് ...


വിരലൊന്നു തൊട്ടാൽ മതി
ഒരു പുഞ്ചിരിയോടെ  നീ മുന്നിൽ !
ഒരു വാക്കു മിണ്ടാൻ
ഒരു നോക്കു കാണാൻ
കണ്ടാലും മിണ്ട്യാലും
ഒരിക്കലും മതിവരാത്ത നീ മുന്നിൽ.

എന്നും നാം കാണുന്നേയില്ല .
ജീവിതദിശാഭ്രംശം വന്ന കാലത്തെ,
പ്രണയ നിമിഷങ്ങളുടെ വാചാലതയെ,
വിരഹത്തിന്റെ നൊമ്പരങ്ങളെ,
വ്യവസ്ഥിതിയോടുള്ള കലഹത്തെ
ഞാനക്ഷരമാക്കി പന്തുകളിക്കുമ്പോൾ

മാതൃത്വത്തിന്റെ ചെസ് ബോർഡിലൂടെ,
സ്ത്രീത്വത്തിന്റെ നൂൽക്കെട്ടിലൂടെ,
പ്രണയകേളിയുടെ ശർക്കരപ്പാവിലൂടെ '
നീ മുങ്ങാംകുഴിയിടുന്നുണ്ട് ചുറ്റിലും!

നമ്മൾ വളരെയടുത്തെങ്കിലും
എത്രയോ ദൂരയാണ് .
എങ്കിലും ,
ഓർമ്മകളുടെ കൊരവള്ളി പൊട്ടി
ഞാൻ ആർത്തു കരയുമ്പോഴൊക്കെ
സ്നേഹത്തിന്റെ സ്തന്യം പകരാൻ
നീ ഓടിവരാറുണ്ട്.

മരണത്തിന്റെ തണുപ്പു പുതച്ചു
ഒന്നുമേതുമറിയാതെ ഞാൻ കിടക്കുമ്പോൾ,.
പ്രണയത്തിന്റെ ഉപ്പു കലർന്ന
ഒരു തുള്ളി കണ്ണീരും
വിറയ്ക്കുന്ന ചുണ്ടുകളാൽ
ഒരു ചുംബനവും മാത്രമല്ലേ
നമുക്കിടയിലെ ആദ്യ സംഗമം എന്നോർക്കുമ്പോൾ
ഹൃദയം പിടച്ചു തുടങ്ങുന്നു.
മരിയ്ക്കുവാൻ കൊതിച്ചതിദ്രുതം....
___ ബിജു.ജി.നാഥ് വർക്കല ___

No comments:

Post a Comment