Sunday, January 1, 2017

കാത്തിരിപ്പ്


യാത്രയാകും പകലിനു
നല്കി ഞാനെന്റെ ജീവനെ .
തീർച്ചയായും പുലരി വരുമെന്ന
രൂഢവിശ്വാസ മൂർച്ഛയാൽ !

നാളെ സൂര്യനുദിച്ചിടും
കിളികൾ പാട്ടും പാടിടും .
മഞ്ഞു പെയ്തു മരവിച്ച
മണ്ണിൽ ഞാനും ഉറങ്ങിടും.

നാളതൊന്നു പോയിടും
പ്രായമൊന്നു കഴിഞ്ഞിടും .
കാത്തിരിപ്പിൻ പൂമരത്തിലെ
ഇലയുമൊന്നു കൊഴിഞ്ഞിടും.

പോകണമീ രാവു വേഗം
കാലമധികം നീട്ടിടാതെ.
ജീർണ്ണമാമീ ദേഹിതൻ
ഗന്ധമുയരുന്നതിൻ മുന്നിലായ്.
...... ബി.ജി.എൻ വർക്കല

No comments:

Post a Comment