പ്രവാസി
(കുഞ്ഞിക്കഥകൾ)
റഫീഖ് മേമുണ്ട
ലിപി പബ്ലിക്കേഷൻസ്'
വില : 70 രൂപ
വായിക്കുന്നവ ഓർത്തിരിക്കണം. ഓർക്കാത്തതൊന്നും വായനയ്ക്കുള്ളതല്ല. ഓരോ വായനയുടെയും പൂർണ്ണത എന്നു പറയുന്നത് ആ വായന നല്കുന്ന അറിവോ ,സന്തോഷമോ ഒക്കെയാണ്. മാനസിക ഉല്ലാസം തരുന്ന വായനകൾ അതിനാൽത്തന്നെ വീണ്ടും വീണ്ടും ഓർത്തു വയ്ക്കും . ഓർത്തോർത്ത് ചിരിക്കും . വി.കെ.എൻ ,കുഞ്ഞുണ്ണി മാഷ് തുടങ്ങിയവരുടെ എഴുത്തുകൾ അതിനാൽ തന്നെ വായനാ മനസ്സുകളെ ശീതളിമയിലേക്ക് നയിക്കുന്നവയാണ്.
ഇന്നത്തെ വായന ശ്രീ 'റഫീഖ് മേമുണ്ട'യുടെ ''പ്രവാസി" എന്ന പുസ്തകമായിരുന്നു. ഈ പുസ്തകം വായിച്ചു തീർക്കാനാവശ്യമായത് വെറും അരമണിക്കൂർ മാത്രമായിരുന്നു. സോഷ്യൽ മീഡിയകളിൽ ദിനേന ചിലർ കുറിക്കുന്ന സ്റ്റാറ്റസുകൾ ഓർമ്മിപ്പിക്കുന്ന വായന . പുസ്തകത്തിന്റെ മുക്കാൽ ഭാഗവും ഇത്തരം ഈ രണ്ടു വരികളിലെ ആത്മഗതങ്ങളും ചിത്രങ്ങളുമായിരുന്നു. അവസാനം മാത്രം കുറച്ചു കുഞ്ഞിക്കഥ / മിനിക്കഥകൾ കാണാൻ കഴിഞ്ഞു. പ്രവാസത്തിലെ നുറുങ്ങ് തമാശ ചിന്തകളെ സ്വാംശീകരിച്ചു ഒരു പുസ്തകമാക്കുക വഴി വായനക്കാരെ തേടുക എന്നതിനപ്പുറം ഈ പുസ്തകം എന്തു വായനക്കാർക്ക് നല്കുന്നു എന്ന ചിന്ത ബാക്കി വയ്ക്കുന്നു വായനയുടെ അവസാനം . കുഞ്ഞിക്കഥകൾ എന്നതിനു പകരം മൊഴിമുത്തുകൾ എന്നായിരുന്നു വേണ്ടത് എന്നു തോന്നി. ആശംസകളോടെ ബി.ജി.എൻ വർക്കല
No comments:
Post a Comment