നിരനിരയായി
വരിവരിയായി
ക്ഷമയോടങ്ങനെ
നില്ക്കുക നാം.
കരയാൻ പഠിച്ച
ജനനായകന്നുടെ
കഥനങ്ങൾ കേട്ടു
കോരിത്തരിച്ചീടുക.
പണമില്ലാ പകരം
ആപ്പുണ്ടെന്നു നാം
ഗർവ്വോടെ ചൊല്ലീട്ടു-
രച്ചങ്ങു കാട്ടുക .
കാർഡിൽ പണം
കാർഡിറക്കാൻ പണം
കാർഡിലൂടെ പണം
കള്ളന്മാർക്കിനിയോണം.
ഞാൻ പോയാൽ
കള്ളപ്പണം ജയിക്കും
ഞാൻ നിന്നാൽ
കള്ളപ്പണം നശിക്കും.
ഉദ്ദാരണത്തിൻ സ്വരം
കേട്ടുയരുന്നു രോമങ്ങൾ.
ദേശീയതയുടെ മറവിൽ
നീലക്കുറുക്കൻ ചിരിക്കുന്നു .
....... ബിജു.ജി. നാഥ് വർക്കല
No comments:
Post a Comment