Monday, November 7, 2016

ഇരയെന്നും ഇരയാണ്


ചിലർക്കു പേരറിഞ്ഞാൽ മതി.
ചിലർക്കു മുഖവും കാണണം.
കാരണം പലതാണ്.
ഇരയുടെ പേരിൽ ഒരു രാഷ്ട്രീയമുണ്ട്'
ഇരയുടെ രൂപത്തിൽ ഒരു രാഷ്ട്രീയമുണ്ട്
ഇരയെയും കുടുംബത്തെയും
ഒരു പക്ഷേ നാം കടന്നുപോയേക്കാം.
നാം അതിരയാണെന്നറിയുന്നവരെ
അവർ നമുക്ക് വെറും വഴിപോക്കർ മാത്രം
ശേഷം
ഇതിരയുടെ മകൻ
മകൾ
ഭർത്താവു
അച്ഛൻ
അമ്മ .....
സമൂഹത്തിനു ഒരുപാടു മുഖങ്ങൾ !
അവയ്ക്കവ പ്രകടിപ്പിക്കാൻ
ഒരു മുഖം വേണം
ഒരു പേര് വേണം
നാളെയൊരു കൂട്ടയാത്മഹത്യയിൽ
ഇരയുണ്ടാകുന്നതു വരെ
ഇരയ്ക്കൊരു പേരു 'വേണം
ഇരയ്ക്കൊരു മുഖം വേണം
..... ബി.ജി.എൻ വർക്കല

1 comment: