Sunday, November 13, 2016

സഹന പർവ്വം


കീറിമുറിച്ചൊരു വരകൾക്കുള്ളിൽ
ഇന്ത്യയെന്നക്ഷരം പൊള്ളീടുമ്പോൾ
വിജയാഘോഷത്താലാറാടുന്നു
അന്യന്റെ വിയർപ്പിലന്നം തിന്നോർ.

കാർഡും നെറ്റും ഇ ബാങ്കുമില്ലാ-
കാലക്കേടിൻ മാനുഷരൂപങ്ങൾ
കാൽ കഴച്ചാലും ഓർക്കുന്നല്ലോ
സുന്ദരമാമൊരിന്ത്യൻ പുലരിയെ.

നൃപനവൻ വിസ്തൃതമാറിടമുള്ളോ-
നിടറിക്കരയും കാഴ്ചകൾ കണ്ട്
കള്ളപ്പണവും ഭീകരതയുമില്ലാ-
നിർമ്മലഭാരത സ്വപ്നം വരുവാൻ

മുണ്ടു മുറുക്കിയുടുക്കും ജനമത്
കണ്ട് ചിരിക്കും തമ്പ്രാക്കൻമാർ.
നല്ല ദിനത്തിനു ചാരുതയേകാൻ
നമ്മൾ ഇനിയുമിതെത്ര മരിക്കും!
....... ബിജു.ജി.നാഥ് വർക്കല

1 comment: