Thursday, December 7, 2017

മറക്കരുത് ഓർത്തു വയ്ക്കുക :


ഉറപ്പിച്ചോളൂ
നാം നടന്നു പോകുന്നത്
ഭീകരമായ ഒരു
മൗനത്തിലേക്കാണ്.
നമുക്കിടയിലേക്ക്
നുഴഞ്ഞിറങ്ങുന്ന മതവെറി
മനുഷ്യത്വം
മാനവികത
സാഹോദര്യം
എല്ലാം കാർന്നു തിന്നും.
പരസ്പരം നാം തീർക്കും
വേരുകളാഴ്ത്തിയ
മത വൃക്ഷങ്ങളിൽ ഇരുന്ന്
നാം എയ്ത് വീഴ്ത്തും തമ്മിൽ തമ്മിൽ
ഇവിടെ നഷ്ടപ്പെടുക
നമുക്കു മാത്രം
ഓർക്കുക
മതസൗഹാർദമെന്നത്
മൂക്കിൻ തുമ്പത്ത് നിശ്ചലമാണ്.
ജീവിക്കാൻ
തിരഞ്ഞെടുക്കാതിരിക്കൂ മതം.
വരും ദിനങ്ങൾ ഭീകരമാണ്
ഉണരുക .
ഈ വിരലുകൾ അരിയപ്പെടാം
ഈ പ്രാണൻ നഷ്ടപ്പെടാം
എങ്കിലും നിങ്ങൾ ഓർത്തു വയ്ക്കുക.
ഇന്ത്യ മതേതരത്തിൽ നിന്നും
വഴിതെറ്റിത്തുടങ്ങിയിരിക്കുന്നു.
നിങ്ങൾ പ്രകീർത്തിക്കുന്നവർ
നിങ്ങളെ തെറ്റിദ്ധരിപ്പിക്കുമ്പോഴും
നിങ്ങൾ ബോധപൂർവ്വം
മൗനം പാലിക്കുന്നു.
ഉത്തിഷ്ഠത ജാഗ്രത
പ്രാപ്യവരാൻ നിബോധിത
.. ബിജു.ജി.നാഥ് വർക്കല

1 comment:

  1. നല്ലൊരാഹ്വാനം
    ആശംസകള്‍

    ReplyDelete