വിരഹം പെയ്തൊഴിയും മഴരാവുകളില്‍
നിന് മൃദുസ്മേരത്തിന്‍ പുതപ്പിനുള്ളില്‍
ഒരു ചുംബനത്തിന്റെ ചെറുചൂടുമായെന്നും
മതിമറന്നുറങ്ങാന്‍ കഴിയാതൊരു മനം.
ഇടറുന്ന പാദങ്ങള്‍ ഗതിയറിയാതിന്നു
മരുവുന്നു രാവുകള്‍ തീക്ഷ്ണമാകും വരെ.
എങ്കിലും നോവിന്റെ മുള്മുനയൊന്നുമേ
തന്നില്ല നിന്നുടെ നിദ്ര ഭജ്ഞിച്ചിടാന്!
അറിയാതെ പോലുമൊരു മൊഴിയൂതി
യിന്നു നിന് പകലിന്റെ ചൂളയില്‍ കന-
ലുകള്‍ ഉയിര്‍ത്തുവാന്‍ വരികില്ലെങ്കിലും
എന്നും നിന് ജാലകപടിയിലുണ്ടെന് മനം.
---------------------------ബിജു ജി നാഥ്
നിന് മൃദുസ്മേരത്തിന്‍ പുതപ്പിനുള്ളില്‍
ഒരു ചുംബനത്തിന്റെ ചെറുചൂടുമായെന്നും
മതിമറന്നുറങ്ങാന്‍ കഴിയാതൊരു മനം.
ഇടറുന്ന പാദങ്ങള്‍ ഗതിയറിയാതിന്നു
മരുവുന്നു രാവുകള്‍ തീക്ഷ്ണമാകും വരെ.
എങ്കിലും നോവിന്റെ മുള്മുനയൊന്നുമേ
തന്നില്ല നിന്നുടെ നിദ്ര ഭജ്ഞിച്ചിടാന്!
അറിയാതെ പോലുമൊരു മൊഴിയൂതി
യിന്നു നിന് പകലിന്റെ ചൂളയില്‍ കന-
ലുകള്‍ ഉയിര്‍ത്തുവാന്‍ വരികില്ലെങ്കിലും
എന്നും നിന് ജാലകപടിയിലുണ്ടെന് മനം.
---------------------------ബിജു ജി നാഥ്
ആശംസകള്‍
ReplyDelete