ഒരു വാക്കിനാല്‍ , നോക്കിനാല്‍
പിരിഞ്ഞു പോകാന്‍ കഴിയുമെങ്കില്‍,
വിടപറയും സന്ധ്യകളെന്തിനാകും
കവിളുകള്‍ ചുവപ്പിച്ചു കടന്നുപോകുവത് !
വാതിലുകള്‍ അടച്ചു ഭദ്രമാക്കി
വാക്കുകള്‍ വിഴുങ്ങി വിശപ്പടക്കി
നേര്‍ത്ത തിരശ്ശീലഞൊറികള്‍ പോലെ
ഓര്‍മ്മകളന്യമാക്കി ഇരുള്‍ വരുന്നു.
നിശബ്ദതയെ ഗാഢം പുണര്‍ന്നു
രാവിന്‍ ഇരുള്‍ വണ്ടി കടന്നുപോകും
നോവിന്റെ മൗനം ചുമലേറ്റി മെല്ലെ
പുലരി മിഴിനീര്‍ തുറന്നു നോക്കും .
പ്രതീക്ഷകള്‍ തന്‍ കിരണങ്ങള്‍ ഭൂമി
തന്‍ നാഭിയില്‍ മുത്തമിടുമ്പോള്‍
ഉണരാതുറങ്ങുവാന്‍ മോഹിച്ചു ഞാനും
ഉറങ്ങാന്‍ കഴിയാതിരുളില്‍ പകച്ചിങ്ങനെ.
ഈ വര്‍ണ്ണപ്രപഞ്ചത്തിന്‍ മാര്‍ത്തടത്തില്‍
ഒരു കുഞ്ഞുതരിയായ് ജീവനിട്ടെങ്കിലും
തരിപോലുമിച്ഛയില്ലിന്നു കണ്ടു നില്‍ക്കാന്‍
നരച്ച നിറങ്ങള്‍ നല്‍കുമീ ജീവിതത്തെ.
ചുറ്റും വിടപറഞ്ഞകലുന്ന വര്‍ണ്ണ
സ്വപ്‌നങ്ങള്‍ തന്‍ ശൂന്യത നിറയവേ
ഒട്ടും മടിയില്ലകന്നു പോകാനീ
സ്വച്ഛന്തലോകമേ നിന്നെ വിട്ടു.
-----------------ബിജു ജി നാഥ്
വാക്കുകള്‍ വിഴുങ്ങി വിശപ്പടക്കി
നേര്‍ത്ത തിരശ്ശീലഞൊറികള്‍ പോലെ
ഓര്‍മ്മകളന്യമാക്കി ഇരുള്‍ വരുന്നു.
നിശബ്ദതയെ ഗാഢം പുണര്‍ന്നു
രാവിന്‍ ഇരുള്‍ വണ്ടി കടന്നുപോകും
നോവിന്റെ മൗനം ചുമലേറ്റി മെല്ലെ
പുലരി മിഴിനീര്‍ തുറന്നു നോക്കും .
പ്രതീക്ഷകള്‍ തന്‍ കിരണങ്ങള്‍ ഭൂമി
തന്‍ നാഭിയില്‍ മുത്തമിടുമ്പോള്‍
ഉണരാതുറങ്ങുവാന്‍ മോഹിച്ചു ഞാനും
ഉറങ്ങാന്‍ കഴിയാതിരുളില്‍ പകച്ചിങ്ങനെ.
ഈ വര്‍ണ്ണപ്രപഞ്ചത്തിന്‍ മാര്‍ത്തടത്തില്‍
ഒരു കുഞ്ഞുതരിയായ് ജീവനിട്ടെങ്കിലും
തരിപോലുമിച്ഛയില്ലിന്നു കണ്ടു നില്‍ക്കാന്‍
നരച്ച നിറങ്ങള്‍ നല്‍കുമീ ജീവിതത്തെ.
ചുറ്റും വിടപറഞ്ഞകലുന്ന വര്‍ണ്ണ
സ്വപ്‌നങ്ങള്‍ തന്‍ ശൂന്യത നിറയവേ
ഒട്ടും മടിയില്ലകന്നു പോകാനീ
സ്വച്ഛന്തലോകമേ നിന്നെ വിട്ടു.
-----------------ബിജു ജി നാഥ്
നൊമ്പരപ്പെടുത്തുന്ന വരികള്‍
ReplyDelete