തണല് പെയ്യാന്‍ ഒരു മരമില്ല ചുറ്റിനും
കനല് പെയ്യുന്നൊരീ സൂര്യ താപത്തിലും
കടല് പോലെ പരന്നു കിടക്കുമീ കര
യിലെങ്ങുമേ ജലമില്ല കനവിന് പോലും.
വരും തലമുറ തേടും ജലാശയകുളിര്‍, മണ
ലാരണ്യ മനുഷ്യനാദ്യം തിരഞ്ഞപോല്‍.
ഒരു കുടന്ന ജലത്തിനായ് പോലുമേ
ഉയിരെടുക്കുന്നൊരു കാലം വരുമന്നു .
ഒരു മരം നട്ടാലൊരു തണല്‍ കൊടുത്താല്‍
വരും കാലം നമ്മള്‍ തന്‍ കുഞ്ഞുങ്ങള്‍
കേഴുകില്ലവര്‍ പിതാമഹന്മാരുടെ വീര
സാഹസ പാഴ്കഥകള്‍ ഓര്‍ത്ത് തെല്ലുമേ .
മലിനമാക്കുന്ന ജലാശയങ്ങള്‍ക്കരികില്‍
ചങ്കു തകര്‍ന്നൊച്ചവയ്ക്കും മനുഷ്യരെ,
നോക്ക് കൊണ്ട് പോലും നോവിക്കാത്ത
പതിത കാലമേ നിങ്ങള്‍ പറയുക.
പറയുക നിങ്ങള്‍ കിടാങ്ങളോട് ചുറ്റിനും
നടുക നിങ്ങള്‍ മരങ്ങള്‍ മതിയാവോളം
അനുവദിക്കുക മണ്ണിന്റെ ദാഹം തീര്‍ക്കും
മഴജലത്തെ ആഴ്ന്നിറങ്ങീടുവാന്‍ ആവോളം .
മലിനമാകും ജലപാതകള്‍ രക്ഷിക്കാന്‍
ഉയിര്‍ കൊടുക്കാന്‍ തയ്യാറെടുക്ക നാം
ഒരുയിര്‍ കൊണ്ട് നാളെതന്‍ പുലരിയില്‍
പല ജന്മങ്ങള്‍ ജീവിച്ചു തീര്‍ക്കട്ടെ പാരില്‍.
-------------------------------------ബിജു ജി നാഥ്
(ഓരോ കുഞ്ഞുങ്ങളും , ഓരോ മുതിര്‍ന്നവരും ഓരോ മരം നടുക ഓരോ പിറന്നാളിലും . ഓരോ വീടുകളും തങ്ങളുടെ മണ്ണിനെ സിമന്റു പുതപ്പില്‍ നിന്നും മോചിപ്പിക്കുക . മഴവെള്ളം മണ്ണിന്റെ ദാഹം തീര്‍ക്കട്ടെ . ഇന്ന് നിങ്ങള്‍ കാണിക്കുന്ന ആഡംബരം നാളെ നിങ്ങളുടെ തലമുറയുടെ ശാപം ഏറ്റുവാങ്ങാന്‍ ഉള്ളതാകാതിരിക്കട്ടെ . ഇന്ന് നാം ചെയ്യുന്ന ഓരോ പ്രവര്‍ത്തിയും നാളെ നമ്മുടെ തലമുറയുടെ നന്മയ്ക്ക് ഉതകുന്നതാകട്ടെ . )
Next war will be over water, they predict!
ReplyDeleteകൊയ്തെടുത്താല്‍ മാത്രംപോരാ
ReplyDeleteവിതയ്ക്കുകയും വേണം.
ആശംസകള്‍