എത്ര ദൂരെയാണെങ്കിലും പ്രിയതമാം
ചിത്തം നിനക്കായ് തുടിക്കുന്നതറിവൂ.
മൗനമിതെത്ര ചിറകെട്ടി നില്‍ക്കിലും
നിന്‍ രാഗഗീതം കേള്‍ക്കാതിരിക്കുമോ !
രാവകന്നു പോയി പകല്‍ വന്നു മൂടും
തിരകള്‍ തീരത്തെ മറന്നങ്ങകലും
എങ്കിലും നിന്നുടെ പ്രണയം മറന്നു
തെല്ലും നിമിഷം കടന്നു പോകില്ലറിയ്ക.
കാറ്റ് കവര്‍ന്നു പോകും സുഗന്ധങ്ങള്‍
കാലം കവരും യൗവ്വനപുളകങ്ങളും
ദേഹി വിട്ടകലും ജീവനുമൊരുനാള്‍
ഓര്‍മ്മകളില്‍ നീയപ്പോഴും തുടിച്ചിടും .
-----------------------ബിജു ജി നാഥ്
ചിത്തം നിനക്കായ് തുടിക്കുന്നതറിവൂ.
മൗനമിതെത്ര ചിറകെട്ടി നില്‍ക്കിലും
നിന്‍ രാഗഗീതം കേള്‍ക്കാതിരിക്കുമോ !
രാവകന്നു പോയി പകല്‍ വന്നു മൂടും
തിരകള്‍ തീരത്തെ മറന്നങ്ങകലും
എങ്കിലും നിന്നുടെ പ്രണയം മറന്നു
തെല്ലും നിമിഷം കടന്നു പോകില്ലറിയ്ക.
കാറ്റ് കവര്‍ന്നു പോകും സുഗന്ധങ്ങള്‍
കാലം കവരും യൗവ്വനപുളകങ്ങളും
ദേഹി വിട്ടകലും ജീവനുമൊരുനാള്‍
ഓര്‍മ്മകളില്‍ നീയപ്പോഴും തുടിച്ചിടും .
-----------------------ബിജു ജി നാഥ്
കാറ്റ് കവര്‍ന്നുപോയ സുഗന്ധങ്ങള്‍!!!
ReplyDeleteഓര്‍മ്മകളിലും സുഗന്ധം!
ReplyDeleteആശംസകള്‍