മണി കൊടുത്താല്‍ മണിമണി പോല്‍
വാഴ്ത്തപ്പെടലുകള്‍ മൊഴിമുത്താകും .
ചിരിയായും, ചെറുചൂടുള്ള വരികളായും
ഉയരങ്ങളിലെത്താന്‍ തൂണുകളുണ്ടാവും.
വറുതിയുടെ, പൊറുതിയുടെ, വേദനതന്‍
മുള്ളുകളുടെ കദനകഥകളില്‍ വീണിടും
താളുകള്‍, കണ്ണീരില്‍ പൊതിഞ്ഞു വയ്ക്കും
പിന്നെ വാനോളം ഉയരത്തില്‍ പുകഴ്ത്തും.
പ്രണയം പൊള്ളിപ്പിടയും ചിലയിടങ്ങള്‍,
വിരഹം വരണ്ടു പൊട്ടും ചില കാലങ്ങള്‍,
വിശപ്പിന്റെ കിനാവള്ളികള്‍ ചുറ്റി വരിയും.
വെറുപ്പിന്റെ കഷായം കുടിച്ചു ഛര്‍ദ്ദിക്കും .
ഒടുവില്‍ ഇരിപ്പിടം നേടിയെന്നുള്ളോരു
ചിരിയുണ്ടവസാന ലക്‌ഷ്യം പോലെ.
വന്ന വഴികള്‍ മറന്നും,താങ്ങിനിര്‍ത്തിയ
ശിരസ്സുകള്‍ ചവിട്ടിയും ഉയരങ്ങള്‍ താണ്ടും
മിഥ്യയെന്നും വാഴ്ത്തപ്പെടുന്നവന്റെ ജാതകം.
----------------------ബിജു ജി നാഥ്
കാലികപ്രസക്തിയുള്ള വരികള്‍
ReplyDeleteആശംസകള്‍
മണി മതി
ReplyDelete