പ്രണയത്തിന്റെ നിറം തേടിയലയുമെന്‍
മാനസം നിന്‍ മിഴികളില്‍ വഴുതി വീഴ്കെ
കരിമഷിക്കണ്ണാല്‍ നീ കവര്‍ന്നെടുത്തെന്‍
കരളിന്റെ സംഗീതമാകുന്നീ കുളിര്‍ രാവില്‍
പരിഭവത്തിളക്കങ്ങള്‍ കുടമുല്ല ചൂടുന്നമൃദു
മന്ദഹാസം വിരിയും നിന്‍ വദനത്തില്‍
ഒരു നൂറു പൂക്കള്‍ വിടരുന്നൊരോര്‍മ്മയായ്
അലിഞ്ഞലിഞ്ഞിന്നു ഞാന്‍ മറയട്ടെ .
പനിമതി തഴുകും നിന്നളകങ്ങള്‍ കോരി -
യെന്‍ നിശ്വാസലഹരിയില്‍ ചൂടുവാന്‍
തരുകില്ലേയിനിയൊരു രാവു നീയെന്‍
ചാരത്തണയുവതോര്‍ത്തു കാത്തിരിപ്പൂ .
പുലരും മുന്നതിവേഗമെന്‍ മാറില്‍ നിന്‍
അധരങ്ങള്‍ തന്‍ മുദ്രയേറ്റുവാങ്ങാന്‍.
കൊതിയോടെ നിന്‍പദചലനങ്ങള്‍ക്കായ്
സഖി ഞാന്‍ തുറന്നിടുന്നെന്‍ വാതായനങ്ങള്‍ .
--------------------------ബി ജി എന്‍
മാനസം നിന്‍ മിഴികളില്‍ വഴുതി വീഴ്കെ
കരിമഷിക്കണ്ണാല്‍ നീ കവര്‍ന്നെടുത്തെന്‍
കരളിന്റെ സംഗീതമാകുന്നീ കുളിര്‍ രാവില്‍
പരിഭവത്തിളക്കങ്ങള്‍ കുടമുല്ല ചൂടുന്നമൃദു
മന്ദഹാസം വിരിയും നിന്‍ വദനത്തില്‍
ഒരു നൂറു പൂക്കള്‍ വിടരുന്നൊരോര്‍മ്മയായ്
അലിഞ്ഞലിഞ്ഞിന്നു ഞാന്‍ മറയട്ടെ .
പനിമതി തഴുകും നിന്നളകങ്ങള്‍ കോരി -
യെന്‍ നിശ്വാസലഹരിയില്‍ ചൂടുവാന്‍
തരുകില്ലേയിനിയൊരു രാവു നീയെന്‍
ചാരത്തണയുവതോര്‍ത്തു കാത്തിരിപ്പൂ .
പുലരും മുന്നതിവേഗമെന്‍ മാറില്‍ നിന്‍
അധരങ്ങള്‍ തന്‍ മുദ്രയേറ്റുവാങ്ങാന്‍.
കൊതിയോടെ നിന്‍പദചലനങ്ങള്‍ക്കായ്
സഖി ഞാന്‍ തുറന്നിടുന്നെന്‍ വാതായനങ്ങള്‍ .
--------------------------ബി ജി എന്‍
No comments:
Post a Comment