ഇനിയേത് കടലേതു പുഴയേത് വനമേതു
നിന്നെ തിരഞ്ഞു ഞാന്‍ പോകാന്‍ .
ഇനിയേതാകാശ തിരമാലകള്‍ക്കുള്ളില്‍
നിന്നെ തിരഞ്ഞു ഞാനലയാന്‍ .
ഇനിയേത് പൂവിന്റെ ചുഴികളില്‍ നിന്നെ
തിരയുവാന്‍ ബാക്കിയെന്നറിയില്ല .
ചുളിവാര്‍ന്ന നിന്‍ വിരല്‍ത്തുമ്പില്‍ തൊടു-
മൊരു മഹനീയനിമിഷത്തെ തേടി .
അലയുന്നുണ്ടൊരു കൊച്ചു കാറ്റായി ഞാനീ
ധാരയുടെ മാറിലിന്നാകെ .
-------------------ബി ജി എന്‍
https://soundcloud.com/bgnath0/4sl50b9re5b5
No comments:
Post a Comment