നീയെനിക്കൊരനുഭൂതിയായിരുന്നു
എന്റെ പകലുകളെ കൊഞ്ചിച്ചും
രാവുകളില്‍ താരാട്ടു പാടിയും
എന്നിലേക്കലിഞ്ഞ പ്രിയസഖി .
പൂവിന്റെ സൗന്ദര്യമായും
കിളികളുടെ ഗീതികളായും
കാറ്റിന്റെ തലോടലായും
മഴയുടെ ആലിംഗനമായും
നിറം പിടിച്ച പകലുകളില്‍
നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു .
നിലാവിന്റെ കുടചൂടിയും
നിശാഗന്ധി തന്നാസക്തിയായും
തണുപ്പിന്റെ രതിമൂര്‍ച്ഛയേറ്റും
രാപ്പാടികളുടെ താരാട്ട് പാടി
നീലരാവുകളില്‍ നിന്നെ
വാരിപ്പുണര്‍ന്നുറങ്ങി ഞാന്‍ .
പതിയെ , വളരെ പതിയെ
പകലുകള്‍ നരച്ചു തുടങ്ങി
പൂക്കള്‍ വാടിയും
കാറ്റ് ചുട്ടുപൊള്ളിയും
ചരല്‍ മഴയായും നീ
എന്നെ പൊതിഞ്ഞുതുടങ്ങി .
അന്ധകാരം നിറഞ്ഞ രാവുകളില്‍
ശവംനാറി പൂക്കളാലും
സ്ഖലനരാഹിത്യത്താലും
കൂമന്റെ കൂവലായും നീ
എന്നെ വരിഞ്ഞു തുടങ്ങി .
ഒടുവിലൊരു രാവില്‍
കടും ഭയത്താല്‍
ഒരു മുഴം കയറില്‍
മച്ചില്‍ ഞാനൂയലാടുമ്പോള്‍
എന്‍ പ്രിയസഖി നീ
മറ്റൊരു കൂടുതേടി-
യെന്നെ വിട്ടകലുന്നുവോ?
----------ബിജു ജി നാഥ് ---------------
എന്റെ പകലുകളെ കൊഞ്ചിച്ചും
രാവുകളില്‍ താരാട്ടു പാടിയും
എന്നിലേക്കലിഞ്ഞ പ്രിയസഖി .
പൂവിന്റെ സൗന്ദര്യമായും
കിളികളുടെ ഗീതികളായും
കാറ്റിന്റെ തലോടലായും
മഴയുടെ ആലിംഗനമായും
നിറം പിടിച്ച പകലുകളില്‍
നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു .
നിലാവിന്റെ കുടചൂടിയും
നിശാഗന്ധി തന്നാസക്തിയായും
തണുപ്പിന്റെ രതിമൂര്‍ച്ഛയേറ്റും
രാപ്പാടികളുടെ താരാട്ട് പാടി
നീലരാവുകളില്‍ നിന്നെ
വാരിപ്പുണര്‍ന്നുറങ്ങി ഞാന്‍ .
പതിയെ , വളരെ പതിയെ
പകലുകള്‍ നരച്ചു തുടങ്ങി
പൂക്കള്‍ വാടിയും
കാറ്റ് ചുട്ടുപൊള്ളിയും
ചരല്‍ മഴയായും നീ
എന്നെ പൊതിഞ്ഞുതുടങ്ങി .
അന്ധകാരം നിറഞ്ഞ രാവുകളില്‍
ശവംനാറി പൂക്കളാലും
സ്ഖലനരാഹിത്യത്താലും
കൂമന്റെ കൂവലായും നീ
എന്നെ വരിഞ്ഞു തുടങ്ങി .
ഒടുവിലൊരു രാവില്‍
കടും ഭയത്താല്‍
ഒരു മുഴം കയറില്‍
മച്ചില്‍ ഞാനൂയലാടുമ്പോള്‍
എന്‍ പ്രിയസഖി നീ
മറ്റൊരു കൂടുതേടി-
യെന്നെ വിട്ടകലുന്നുവോ?
----------ബിജു ജി നാഥ് ---------------
No comments:
Post a Comment