സ്നേഹിക്കാം നമുക്കിവിടെ മനസ്സുകളെ
രക്തവും മാംസവും പൊതിഞ്ഞു കെട്ടിയ
നശ്വരമീ ദേഹിയെ മറന്നീടാം, പാരില്‍
വ്യര്‍ത്ഥം പ്രണയം ശരീരികളെന്നറിയുക.
ജീവിക്കാം നമുക്കിവിടെ ഒന്നിച്ചൊരു
മനവും തനുവുമായീ പാരാവാരത്തിരയില്‍
തീണ്ടലില്ലാ പകലുകള്‍ക്കും തീഷ്ണമാം
കാമമില്ലാ തെരുവുകള്‍ക്കും നടുവില്‍ .
പങ്കിടാം അന്നവും പ്രാണനുമന്യോന്യം
ഇടയില്‍ വന്നിടാതെ കാക്കാമുപാധികള്‍
മരവിച്ച ശരീരങ്ങളെ തീകായാന്‍ വിട്ടു
ആകാശക്കടലില്‍ താരകങ്ങളെ തിരയാം .
ചിന്തിക്കാം പശിതിന്നു ശോഷിച്ച ബാല്യ
ത്തിന്‍ വ്യാകുലതകളെ , നഗ്നത ദുഖമാം
കൗമാരങ്ങളെ , ഇതള്‍ വിരിയാതെ കൊഴിയും
സുമങ്ങളെ , തെരുവിന്‍ ഉഷ്ണരോഗങ്ങളെ .
--------------------------ബി ജി എന്‍ വര്‍ക്കല
http://www.gulmoharmagazine.com/gulmoharonline/kavithakal/anantharam#sthash.0rruXwqu.dpuf
രക്തവും മാംസവും പൊതിഞ്ഞു കെട്ടിയ
നശ്വരമീ ദേഹിയെ മറന്നീടാം, പാരില്‍
വ്യര്‍ത്ഥം പ്രണയം ശരീരികളെന്നറിയുക.
ജീവിക്കാം നമുക്കിവിടെ ഒന്നിച്ചൊരു
മനവും തനുവുമായീ പാരാവാരത്തിരയില്‍
തീണ്ടലില്ലാ പകലുകള്‍ക്കും തീഷ്ണമാം
കാമമില്ലാ തെരുവുകള്‍ക്കും നടുവില്‍ .
പങ്കിടാം അന്നവും പ്രാണനുമന്യോന്യം
ഇടയില്‍ വന്നിടാതെ കാക്കാമുപാധികള്‍
മരവിച്ച ശരീരങ്ങളെ തീകായാന്‍ വിട്ടു
ആകാശക്കടലില്‍ താരകങ്ങളെ തിരയാം .
ചിന്തിക്കാം പശിതിന്നു ശോഷിച്ച ബാല്യ
ത്തിന്‍ വ്യാകുലതകളെ , നഗ്നത ദുഖമാം
കൗമാരങ്ങളെ , ഇതള്‍ വിരിയാതെ കൊഴിയും
സുമങ്ങളെ , തെരുവിന്‍ ഉഷ്ണരോഗങ്ങളെ .
--------------------------ബി ജി എന്‍ വര്‍ക്കല
http://www.gulmoharmagazine.com/gulmoharonline/kavithakal/anantharam#sthash.0rruXwqu.dpuf
No comments:
Post a Comment