വാക്കുകള്‍ കൊണ്ട് തീമരം തീര്‍ക്കുന്ന
കൊല്ലക്കുടിയില്‍ നിന്നുമാകാം
ഉയിരിന്റെ ഗീതകം
ഹൃദയത്തില്‍ നിറച്ചു
ചാവുകിളി പറന്നുയര്‍ന്നത് .
കാലം
ഉയരങ്ങളിലേക്ക് നോക്കി
പറക്കാന്‍ പഠിപ്പിച്ച
നേരിന്റെ
വീണക്കമ്പികളില്‍
കന്യകകളുടെ
ആദ്യരക്തം വീണു
പടരുന്ന ഗന്ധം നിറയുന്നു .
നിനക്ക് വിരിച്ച
പരവതാനികള്‍
നീളുന്നത്
വേശ്യാപ്പുരകളുടെയും
ഉറകള്‍ നിറഞ്ഞ
ഓടകളുടെയും നാട്ടിലേക്കാണ്
അധീശ്വത്തിന്റെ
ഏതോ തിരിവില്‍ വച്ചാകാം
കല്ലുമാലകള്‍
യോനിക്കലങ്കാരമായത് .
ലാത്തി പെറ്റ
വാര്‍ദ്ധക്യങ്ങള്‍ക്ക് നല്‍കാന്‍
ചോരയുടെ നിറം
കണ്ണീരില്‍ ചാലിച്ച്
വെട്ടിമുറിക്കപ്പെട്ട
അധികാരപ്രഷ്ടങ്ങള്‍ മാത്രം.
കണ്ണുകള്‍ക്ക് തിമിരം
കേള്‍വികളുടെ ഗുഹയാകുന്നു
നരച്ചുപോയ മാറില്‍
ബയണട്ടു മുനകള്‍ പോറുമ്പോള്‍
ചുട്ടെടുത്ത ശവങ്ങള്‍
തന്‍
മുലയില്‍ നിന്നിറ്റു വീഴുന്നുണ്ട്
നക്ഷ്ടങ്ങള്‍ മാത്രം
ഉദരത്തില്‍ പേറുന്ന
അപൂര്‍ണ്ണ ബീജങ്ങള്‍ .
--------ബിജു ജി നാഥ്
No comments:
Post a Comment