ഭയം ഒരടിവസ്ത്രമാകരുത്
-------------------------------------------
ഒന്ന് പറയട്ടെ ചിത്രകാരാ(രീ)
നിങ്ങള്‍ സൂര്യന് ചുറ്റും ചിത്രം വരയുകയാണ്
ഭൂമി
ബുധന്‍
വ്യാഴം
ശനി
തിങ്കള്‍...
പക്ഷേ, നിങ്ങളുടെ ചിത്രങ്ങളില്‍ ഒന്നുപോലും
സൂര്യനെക്കുറിച്ചല്ല.
നിങ്ങള്‍ ഭയക്കുകയാണ്.
കരിഞ്ഞു പോകുമെന്ന്,
ഭാവനയായിരിക്കുമെന്നു,
അതോ വരയ്ക്കതീതമെന്നോ.
സത്യത്തില്‍ സൂര്യന്‍ വരയ്ക്കപ്പെടേണ്ടതാണ് .
അതിന്റെ സ്വത്വരൂപത്തെ
നഗ്നതയെ...
അതെന്ത് എന്ന് ലോകത്തോട് പറയേണ്ടതുണ്ട് .
സൂര്യന്മാര്‍ വരികയും പോവുകയും ചെയ്യും.
അവര്‍ സ്വയം ഭാവിക്കുന്നതാണ്
സര്‍വ്വവും കരിച്ചു കളയുമെന്ന് .
വെറുതെയാണ് ഭയം.
ഒന്നും ഉണ്ടാകില്ല.
ചിലപ്പോള്‍ സൂര്യന്‍ കരിഞ്ഞു പോയേക്കും,
ചിലപ്പോള്‍ സൂര്യന്‍ സൂര്യനല്ലാതായേക്കാം.
എങ്കിലും നിങ്ങള്‍ ധൈര്യപ്പെടുക.
കാരണം സൂര്യനെ വരയ്ക്കാതെ
ഒരിക്കലും നിങ്ങള്‍ക്ക് ചുറ്റുമുള്ളത് വരയ്ക്കാനാവില്ല.
-----------ബിജു.ജി.നാഥ് വര്‍ക്കല
No comments:
Post a Comment