പൊക്കിള്‍ച്ചുഴി
--------------------------
അവര്‍ എട്ടു പേരായിരുന്നു -
എത്ര വര്‍ഷങ്ങള്‍ കാത്തിരുന്നു...
കണ്ണ് കഴച്ചിട്ടും,
കാഴ്ച മറഞ്ഞിട്ടും,
പ്രതീക്ഷയോടെ കാത്തിരുന്നു .
ഒടുവില്‍ അവര്‍ കണ്ടെത്തി മിന്നായം പോലെ
അവളുടെ നാഭിത്തടം .
ആഴമേറും നഭസ്സാം ന്നൊക്കെ കവിത ഓര്‍ത്ത്
അവളുടെ പൊക്കിള്‍ക്കുഴി നോക്കി
അവര്‍ പകര്‍ത്തി വയ്ക്കുമ്പോള്‍
അഞ്ചു കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ്
ഇത്ര സുന്ദരിയായിരുന്നവള്‍ തന്നുടല്‍
ഇന്നെത്ര മേദസ്സ് വന്നിട്ടുണ്ടാകുമെന്നു നിനക്കുന്നു ഞാനും .
ദിനോസറുകള്‍ വേട്ടയാടി നടന്ന,
മനുഷ്യനെക്കുറിച്ച് ഭൂമി ചിന്തിച്ചു പോലും തുടങ്ങാത്ത കാലത്ത്
അവള്‍ എത്രസമാധാനമായി കഴിഞ്ഞിരുന്നു.
അവളുടെ നഗ്നത തേടിപ്പോയവര്‍
ഇന്നവളുടെ അണിവയര്‍ കണ്ടു രോമാഞ്ചം കൊള്ളുന്നു .
ഐന്‍സ്റീന്‍ ചിരിക്കുന്നു
ഹാക്കിന്‍സ് ഏറ്റു പിടിക്കുന്നാ ചിരി
ചിലരൊക്കെ പുസ്തകം തുറക്കുന്നു .
അവള്‍ വസ്ത്രമുടുത്തുകാണണം ഇപ്പോള്‍
----ബിജു.ജി.നാഥ് വര്‍ക്കല
നോട്ട് : മില്ല്യന്‍ ട്രില്ല്യന്‍ അകലെയുള്ള തമോഗര്‍ത്തത്തിന്റെ ചിത്രം എട്ടു ടെലിസ്കോപ്പുകള്‍ ചേര്‍ന്ന് പകര്‍ത്തുമ്പോള്‍ അതിനു പ്രായം അഞ്ചരക്കോടി വര്ഷം പഴക്കം ഉണ്ട് . ഒരു ആകാശ സുന്ദരിയുടെ ആലില വയറിന്റെ ഓര്‍മ്മ ഉണര്‍ത്തുന്ന ഈ തമോഗര്‍ത്തത്തിന്റെ ചിത്രം ഐന്‍സ്ടീന്റെ കണക്കുകളും ഹ്വാക്കിന്‍സിന്റെ നിഗമനങ്ങളും ശരി വയ്ക്കുന്നു . ശാസ്ത്രം ജയിക്കുന്നു .
No comments:
Post a Comment