മണ്ണിന്റെ മക്കളെ ,
നിങ്ങള്‍ തന്‍ പശിയുടെ
പേരു പറഞ്ഞു
നമ്മള്‍ കൊയ്യുന്നുണ്ട് കോടികള്‍ !
വര്‍ഷാവര്‍ഷങ്ങളില്‍
നിങ്ങള്‍ക്കന്നവും
ആരോഗ്യവും
കുടിലും നല്‍കാന്‍
ഒപ്പിട്ടു വാങ്ങുന്ന ചെക്കുകള്‍
നമ്മള്‍ പങ്കുവയ്ക്കുന്നുണ്ട് !
നിങ്ങളിലേ രോഗവും
വിശപ്പും
ദയനീയതയും
കമ്പോളത്തില്‍ വലിയ
വിലയുണ്ടെന്നറിയുന്നു ഞങ്ങള്‍ .
നിങ്ങളെ വച്ച് വിലപേശി
നമ്മള്‍ നേടുന്നുണ്ട് സൗഭാഗ്യങ്ങള്‍ .
ഇത്തിരികഞ്ഞിവറ്റെറിഞ്ഞും
ഫോട്ടോയ്ക്ക് പോസ് ചെയ്തും
ഞങ്ങള്‍ നേടുന്നുണ്ട് തുട്ടുകള്‍ .
നിങ്ങളില്ലങ്കിലില്ല ഞങ്ങള്‍.
നിങ്ങളന്നമൂട്ടുന്നു ഞങ്ങള്‍തന്‍ കിടാങ്ങള്‍ക്കു.
നിങ്ങള്‍ തന്‍ ഭിക്ഷയാണ്
ഞങ്ങളുടെ ആഡംബരം.
ഓര്‍ക്കുക , നിങ്ങള്‍ വലിയവര്‍
നിലനില്‍ക്കുക നിങ്ങള്‍ നീളെ നീളെ .
നിങ്ങള്‍ ഞങ്ങളുടെ ദൈവങ്ങളാ.
-----ബി.ജി.എന്‍ വര്‍ക്കല
" നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് ..." നമുക്ക് മുന്നേ നടന്നവര്‍ എത്ര പണ്ടേ എഴുതിവച്ചു അല്ലെ ബിജു ?
ReplyDeleteഅതെ
Delete