Monday, February 12, 2018

മതേ'തരം '

മതേ'തരം '
................
നോക്കൂ,
നമ്മൾ മതേതരത്വത്തെക്കുറിച്ചും
മാനവികതയെക്കുറിച്ചും
വാതോരാതെ സംസാരിക്കുകയാണ്.
പൊളിച്ചു നീക്കുന്ന മിനാരങ്ങൾക്കും
ശൂലമുനയിൽ ചുട്ടെടുത്ത ഭ്രൂണങ്ങൾക്കും
പറയാനാവാതെ പോയ മതേതരത്വം .!
മണൽത്തറയിൽ കോടികൾ മുടക്കി
സ്വാമിനാരായണൻമാർക്ക് മന്ദിരങ്ങൾ പണിയുമ്പോൾ
നമുക്ക് പറയാനുണ്ട് ഏറെ.
വിശാല മനസ്സിനും
സൗഹൃദത്തിനും
നാം ആകാശത്തോളം നന്ദി പറയുന്നു.
സ്വന്തം ജനതയ്ക്ക് മാതൃരാജ്യത്ത് നിഷേധിക്കുന്ന
ആരാധനാ സ്വാതന്ത്ര്യവും
അന്യദേശത്ത് ആവശ്യപ്പെടുന്ന ആരാധാനാവകാശവും
മതേതരത്വത്തിന്റെ മഹനീയ മാതൃകയാകുകയാണ്.
സഹിഷ്ണുതയുടെ ആൾരൂപങ്ങളാവുകയാണ് നാം.
നമുക്ക് പുകഴ്ത്താം
നമ്മുടെ സംസ്കാരം (?)
ആകാശത്തോളമുയരട്ടെന്നു .
വൻ ശക്തികളെ പിൻതള്ളി
ഗാസ മുനമ്പിൽ നമുക്ക് മധ്യസ്ഥരാകാം.
വിദ്വേഷത്തിന്റെ ബോംബുകളെ
യൂറോപ്യൻ തെരുവീഥികളിൽ നിന്നും
നമുക്ക് വില പറഞ്ഞു സ്വന്തമാക്കാം.
നമുക്കുമാകണ്ടേ ലോക ശക്തികൾ !
..... ബിജു.ജി.നാഥ് വർക്കല

No comments:

Post a Comment