Tuesday, February 13, 2018

എന്തിന് വെറുതെ ...

എന്തിന് വെറുതെ ...
.......................
ഓരോ നിഴലും,
ഓരോ നിലാവും,
ഒന്നും മിണ്ടാതെ
ആരും അറിയാതെ
എന്തിനീ പകലിലേക്കലിയുന്നു.

ഓരോ മിഴിയും,
ഓരോ മനവും,
ആരും കാണാതെ
ആരോരുമില്ലാതെ
എന്തിനായിരുളിൽ അലയുന്നു.

ഓരോ കിളിയും,
ഓരോ ശലഭവും,
പൂവുകളില്ലാതെ
ചില്ലകളില്ലാതെ
ഭൂവിതിലെങ്ങും തേങ്ങുന്നു.

ഓരോ ജനനവും,
ഓരോ മരണവും,
ലക്ഷ്യങ്ങളില്ലാതെ
കാരണമില്ലാതെ
മണ്ണിതിൽ മിന്നിമറയുന്നു.
.... ബി.ജി.എൻ വർക്കല

No comments:

Post a Comment