Friday, October 7, 2016

ഇത് നിനക്കുള്ളതാണ് .


ഒരു പൂവ് നുള്ളും പോലെ 
ഒരിതള്‍ അടര്‍ത്തും പോലെ 
എന്റെ ഹൃദയം നീയെടുക്കുക .
മഞ്ഞു പോലെ ഞാന്‍ മറഞ്ഞു കൊള്ളാം .

സ്വപ്നമെന്ന പോല്‍ ,
മോഹന രാഗമെന്ന പോല്‍ ,
എന്റെ പ്രണയം നീയെടുക്കുക .
അന്ധകാരത്തില്‍ ഞാന്‍ മറഞ്ഞു കൊള്ളാം .

കണ്ണുനീര്‍ തുളുമ്പാതെ ,
ഇറ്റ് ശബ്ദം പൊഴിക്കാതെ ,
എന്റെ  ജീവന്‍ എടുത്തുകൊള്‍ക !
തൂവല്‍ പോല്‍ ഞാന്‍ മറഞ്ഞുകൊള്ളാം .
               ബിജു ജി നാഥ് വര്‍ക്കല 

1 comment: