നിലാവേ , നിലാവേ
നീയെനിക്കു കൂട്ടു വരില്ലേയെന്നു
നിലവിളിക്കുന്നു ശിശിരമെങ്കിലും
നിദ്രയ്ക്ക് മാത്രം മോചനമില്ല.
ഓർമ്മകളുടെ മഞ്ചലിൽ
ഒരു രാത്രി മുഴുവൻ സഞ്ചരിച്ചാലും
ഒന്നു കൂടി ഒന്നുകൂടിയെന്നു
ഓർമ്മിപ്പിക്കുന്നു പിന്നെയും നീ...!
പറിച്ചുനടപ്പെട്ട സ്വപ്നങ്ങൾക്കും
പകരം നല്കാനാവാത്ത നഷ്ടങ്ങൾക്കും
പരിഹാരമില്ലാത്ത വാക്കുകളാൽ
പലവട്ടം നീയെന്നെ തോല്പിക്കുന്നു.
ഇനിയെന്തിനു വസന്തങ്ങൾ
ഇനിയെന്തിനു മഴവില്ലുകൾ
ഇനിയുമെന്തിനീ ജീവിതമെന്നു
ഇടറാതെ ചോദിച്ചു ഞാനും ....
...... ബിജു.ജി.നാഥ് വർക്കല
നല്ല വരികള്‍
ReplyDeleteആശംസകള്‍