ഒരിക്കൽ
ചുട്ടെടുത്ത ഭ്രൂണങ്ങൾ കൊണ്ട
ഞാനൊരു വീടിന്നടിസ്ഥാനം പണിഞ്ഞു.
ഉടച്ചുവാർക്കപ്പെട്ട
ഓർമ്മ ഗോപുരങ്ങളുടെ
താഴികക്കുടം കൊണ്ടു ഞാൻ
സ്പർദ്ധയുടെ വിത്തുകൾ വിതച്ചു.
പിടിച്ചടക്കലിന്റെ ജൈത്രയാത്രയിൽ
പരസ്പരം മുറിവേൽപ്പിക്കാൻ
ആയുധങ്ങളിട്ടു കൊടുത്തു.
വിഷബീജങ്ങളെ പടരാനനുവദിച്ചു കൊണ്ട്
അസഹിഷ്ണുതയും
അസ്വാരസ്യവും വളർത്തി
മതിലുകൾ പണിയിച്ചു.
ഇന്നു, പൊലിപ്പിച്ചുകാട്ടുന്ന
വർണ്ണ ഫ്രയിമിലൂടെയും
അണിയിച്ചൊരുക്കുന്ന നാടകങ്ങളിലൂടെയും
ഞാൻ ഹൃദയങ്ങളെ കീറിമുറിക്കുകയാണ്.
കാരണം
എനിക്ക് വേണ്ടത് ചുരുങ്ങിയ കാലമല്ല.
എന്റെ കണ്ണുകളിൽ
എന്നെ ആശ്രയിക്കുന്നവരുടെ
ആശകളും സ്വപ്നങi്ങളുമുണ്ട്.
പിടിച്ചടക്കണമെനിക്കു .
എത്ര തന്നെ ശവങ്ങൾ നല്കിയാലും
പിടിച്ചടക്കണം .
...... ബിജു.ജി.നാഥ് വർക്കല
മൂര്‍ച്ചയേറിയ വരികള്‍
ReplyDeleteആശംസകള്‍