ഏൽക്കുന്നിടം കൊണ്ടും
ഏൽപ്പിക്കുന്ന ആയുധത്താലും
ഏറ്റക്കുറച്ചിലോടെ ഉള്ളിൽ
ഏറ്റു വാങ്ങുന്നു മനുഷ്യൻ!
ചിരിച്ചും കരഞ്ഞും
ഒളിഞ്ഞും തെളിഞ്ഞും
പകമൂത്തും പ്രിയം മൂത്തും
അറിഞ്ഞുമറിയാതെയും
നല്കുന്നപരന്നാവോളം .
പകരം ഒന്നുമേകാതെ
പകരം ഒന്നും മൊഴിയാതെ
പകരം ദയയ്ക്കു കേഴാതെ
പകരം പുഞ്ചിരിയേകുന്നോർ .
വലുതും ചെറുതുമായ്
ഉള്ളിലും പുറത്തുമേറ്റുവാങ്ങി
പൊറുത്തും പൊറുക്കാതെയും
മുറിവുകളനവധി പേറുന്നവർ.
....... ബിജു.ജി.നാഥ് വർക്കല.
.............
ഏൽക്കുന്നിടം കൊണ്ടും
ഏൽപ്പിക്കുന്ന ആയുധത്താലും
ഏറ്റക്കുറച്ചിലോടെ ഉള്ളിൽ
ഏറ്റു വാങ്ങുന്നു മനുഷ്യൻ!
ചിരിച്ചും കരഞ്ഞും
ഒളിഞ്ഞും തെളിഞ്ഞും
പകമൂത്തും പ്രിയം മൂത്തും
അറിഞ്ഞുമറിയാതെയും
നല്കുന്നപരന്നാവോളം .
പകരം ഒന്നുമേകാതെ
പകരം ഒന്നും മൊഴിയാതെ
പകരം ദയയ്ക്കു കേഴാതെ
പകരം പുഞ്ചിരിയേകുന്നോർ .
വലുതും ചെറുതുമായ്
ഉള്ളിലും പുറത്തുമേറ്റുവാങ്ങി
പൊറുത്തും പൊറുക്കാതെയും
മുറിവുകളനവധി പേറുന്നവർ.
....... ബിജു.ജി.നാഥ് വർക്കല.
മുറിവേല്‍ക്കുന്നോരല്ലോ!
ReplyDeleteആശംസകള്‍