Sunday, October 9, 2016

നിരാസം


നിന്റെ നോട്ടത്തില്‍
നിന്നിലെ പുഞ്ചിരിയില്‍
നിന്റെ മൊഴികളില്‍
നിരാസത്തിന്റെ കയ്പ്പ് നീരുണ്ട് .

നിന്റെ നിരാസമെന്നത്
നീ വളര്‍ത്തിയ പ്രതിരോധമാണ് .
നിന്നെ സ്നേഹിക്കുന്നവര്‍ക്ക്
നിന്നെ പ്രണയിക്കുന്നവര്‍ക്കുള്ള
താക്കീത് മാത്രമാണത് .

കാരണം നീ പ്രണയിക്കുന്നത്‌
കേവലതകളുടെ പാഴവാക്കുകളെ അല്ല .
യാന്ത്രികതകളുടെ ഭോഗനിമിഷങ്ങളെ അല്ല.
കൊക്കുരുമ്മി ഇരിക്കുന്ന അലസതകളെ അല്ല .,

നിനക്ക് പ്രണയം
സ്പന്ദിക്കുന്ന ഹൃദയത്തോടാണ് ,.
വേദനിക്കുന്ന ആത്മാക്കളെ കാണുന്ന
യാഥാര്‍ത്ഥ്യങ്ങളുടെ മുഖമൂടിഇല്ലായ്മകളെ
കണ്ണുകളില്‍ നോക്കി സംസാരിക്കാന്‍ കഴിയുന്ന മിഴികളെ
നിനക്ക് പ്രണയിക്കാതിരിക്കാന്‍ ആവില്ല .

നിന്റെ നിരാസം അതിനാല്‍ത്തന്നെ
എനിക്കുമിഷ്ടമാണ് .
കാരണം ,
ഞാന്‍ നിന്നെ പ്രണയിച്ചുകൊണ്ടേയിരിക്കുന്നു .
ഞാന്‍ നിന്റെ ഇഷ്ടങ്ങള്‍ ആയിത്തീരുവാന്‍
കഠിനയത്നത്തിലാണ് .,
ഞാനറിയാതെ ഞാനൊരു മനുഷ്യനാവുകയാണ് .
---------ബിജു ജി നാഥ് വര്‍ക്കല

1 comment:

  1. മനുഷ്യനെ അറിഞ്ഞുപെരുമാറുന്നവനാണ് വിവേകി.
    നല്ല ചിന്തകള്‍
    ആശംസകള്‍

    ReplyDelete