Tuesday, October 4, 2016

കടൽ തേടുന്നവർ ..


നമുക്കിടയിൽ
അദൃശ്യമായൊഴുകുന്നു
മഞ്ഞു നിറഞ്ഞൊരരുവി.
ആകെയും
മഞ്ഞ നിറമാർന്ന സമതലങ്ങൾ!
വെണ്മ നഷ്ടമായ മനസ്സുകൾ
ചില്ലുടഞ്ഞ കാഴ്‌ചകൾ.
ഇടയിൽ ഒഴുകി നീങ്ങുന്നു
പരൽ മീനുകൾ പോലെ
ഓർമ്മയുടെ ഇക്കിളികൾ.
വിറങ്ങലിക്കുന്ന തനു,
ചൂടു തേടിയൊഴുകുന്നു
കണ്ടിടാത്തൊരാ കടലുതേടി.
..... ബിജു. ജി. നാഥ് വർക്കല

1 comment:

  1. കടല്‍ തേടി......
    ആശംസകള്‍

    ReplyDelete