Sunday, October 23, 2016

ഭയത്തിന്റെ ലോകം !


ഓരോ സമീപനങ്ങളും
ഭയത്തിന്റെതാകും കാലം!
മനസ്സു തുറന്നൊന്നു മിണ്ടുവാൻ
ഉള്ളു തുറന്നൊന്നു ചിരിക്കുവാൻ
സ്നേഹത്തോടൊന്നു പുണരുവാൻ
ഒന്നിച്ചൊന്നു യാത്ര ചെയ്യുവാൻ
ഭയമാണ് കാലമേ
നിന്നിൽ കുരുത്തൊരുകളകളാം
സദാചാര ചിന്തകൾ മൂലം.
ഭയമാണ് ലോകമേ
നിന്നിൽ നിറഞ്ഞൊരു
മദമാകുമീ മതചിന്തകൾ മൂലം.
ഭയമാണ് പുരുഷാ നിൻ
തലച്ചോറിൻ നിറയുന്ന
മാംസപുഷ്പമാണ് പെണ്ണെന്നറിവിൽ.
ഓരോ ബന്ധങ്ങൾക്കും മുന്നോടി
പറയേണ്ടി വരുന്നുവോ
നിഷ്കാമ ബന്ധവും
നിർഭയ സ്നേഹവും
മാത്രമേ ചിന്തയിൽ ഓർത്തിടാവൂ.
എന്നെ നീ പെങ്ങളായി
മകളായി
ചേച്ചിയായ്
അമ്മയായ്
സ്നേഹിതയായ്
പല പേരിൽ യാചനാ പാത്രം നീട്ടി
ഭയമോടെ മിണ്ടുന്ന കാലം..!
സമഭാവനയാൽ
തോളോട് തോൾ ചേർന്നു
ഒരു പോലെ നീങ്ങുന്ന കാലം വരുമ്പോൾ
മതവും മദവും മറഞ്ഞീടും
ലോകത്തിൽ
മാനവരെല്ലാരും ഒന്നായിടും.
വർഗ്ഗവും വർണ്ണവും മാറിടും നമ്മളിൽ
ദേശവും അതിരും മറഞ്ഞിടും.
വരുമൊരാ കാലമീ മണ്ണിൽ
പിറക്കണമന്നൊരിക്കലൂടെ
പെണ്ണിൻ ജന്മമെന്നാശിക്കട്ടെയിനി ഞാൻ.
........ ബിജു. ജി. നാഥ് വർക്കല

1 comment:

  1. മാനുഷരെല്ലാരുമൊന്നുപോലെ...
    എത്ര സുന്ദരവും,നന്മനിറഞ്ഞതുമായ സങ്കല്പം!
    ആശംസകള്‍

    ReplyDelete