നിലാവഴിച്ചിട്ടൊരീ കമ്പളം
മൂടിപ്പുതച്ചു ഞാന്‍ ഉറങ്ങുന്നു
എന്റെ മനസ്സിന്‍ തീരങ്ങളില്‍ .
പ്രിയേ,
വേദന തന്‍ തീത്തൈലം
പൊള്ളിക്കുടരുമെന്‍ ഹൃദയത്തില്‍
നിന്റെ രൂപം , ശബ്ദം ,
സാമീപ്യമൊരു
കുളിര്‍തൈലമാകുന്നെനിക്ക് .
നീയെന്നിലുണരുന്നുറങ്ങുന്നു
എന്റെ ജീവിതത്തിന്റെ സംഗീതമാകുന്നു.
അറിയുന്നു നിന്റെ സ്പന്ദനങ്ങള്‍
നിന്റെ മിഴികളില്‍ വിരിയും ഭാവങ്ങള്‍
മധുരമൊഴികള്‍
തേങ്ങലുകള്‍
കണ്ണുനീര്‍ത്തുള്ളികള്‍ .
നിന്റെ ഗദ്ഗദമെന്നില്‍ പടരുന്നു
നീയൊരു നോവായെന്നിലലിയുന്നു
പിരിയുവാന്‍ വയ്യാതെ
പകലുകള്‍ എന്നെ
പിടയുന്ന മിഴികളുയര്‍ത്തി നോക്കുമ്പോള്‍
അറിയാതെ പ്രണയത്തിന്റെ അകതാരിലെങ്ങോ
നിന്റെ മിഴികളെ നോക്കി ഞാന്‍
വിങ്ങുന്നു.
നീയെന്നില്‍ പടരുന്നു
ശ്രുതി താളമായി വിരിയുന്നു
നിന്റെ ചിന്തകളില്‍
മോഹങ്ങളില്‍
കനവുകളില്‍
ഞാന്‍ എന്നെ അറിയുന്നു.
നിന്റെ ദര്‍ശനമാത്രയില്‍
ഉയരുന്നു
ഉണരുന്നു
മുറുകുന്നെന്‍ തന്ത്രികള്‍ .
പോകുവതെങ്ങനെ നിന്നെ വിട്ടിനി
നിന്‍ മിഴികളെ വിട്ടിനി
നിന്‍ മൊഴികളെ വിട്ടിനി .
അരികില്‍ ഉണ്ട് ഞാന്‍
നിന്നരികിലുണ്ടെന്നും
നിന്റെ മനസ്സിന്‍ അകതാരിലുണ്ട് ഞാന്‍ .
സ്പന്ദനം അഴിച്ചിട്ട നിന്‍ ചിന്തകളില്‍
ഒരു കുളിര്‍തെന്നലായെന്നുമുണ്ടാകും ഞാന്‍
കെട്ടഴിച്ചിട്ട നിന്റെമുടികളില്‍ നിന്നും
നിന്റെ കാമനകളില്‍ നിന്നും
നീ പകര്‍ന്നേകുന്ന സാന്ത്വനങ്ങളില്‍ നിന്നും
പ്രിയനൊത്തു നീ ആഴുന്നൊരീ
മോഹന ദിനങ്ങളില്‍
നിന്റെ
സ്വപ്നങ്ങളില്‍
പുഞ്ചിരിയില്‍
നിങ്ങളോന്നാകുന്ന നിമിഷങ്ങളില്‍
നിന്നെയോര്‍ത്തു
നിനക്കൊരു താങ്ങായി
നിന്നോടൊപ്പം ഞാനുണ്ട്.
നിന്റെ വസ്ത്രമായി
രൂപമായി
നിന്റെ മിഴികളായ്
നിന്നെ അറിയുന്ന ഞാനുണ്ട്
എന്തിനു വെറുതെ ചഞ്ചലയാകുന്നു
പ്രിയേ
എന്റെ പ്രാണനല്ലേ
നീ എന്റെ അല്ലെ.
------------ബി ജി എന്‍
മൂടിപ്പുതച്ചു ഞാന്‍ ഉറങ്ങുന്നു
എന്റെ മനസ്സിന്‍ തീരങ്ങളില്‍ .
പ്രിയേ,
വേദന തന്‍ തീത്തൈലം
പൊള്ളിക്കുടരുമെന്‍ ഹൃദയത്തില്‍
നിന്റെ രൂപം , ശബ്ദം ,
സാമീപ്യമൊരു
കുളിര്‍തൈലമാകുന്നെനിക്ക് .
നീയെന്നിലുണരുന്നുറങ്ങുന്നു
എന്റെ ജീവിതത്തിന്റെ സംഗീതമാകുന്നു.
അറിയുന്നു നിന്റെ സ്പന്ദനങ്ങള്‍
നിന്റെ മിഴികളില്‍ വിരിയും ഭാവങ്ങള്‍
മധുരമൊഴികള്‍
തേങ്ങലുകള്‍
കണ്ണുനീര്‍ത്തുള്ളികള്‍ .
നിന്റെ ഗദ്ഗദമെന്നില്‍ പടരുന്നു
നീയൊരു നോവായെന്നിലലിയുന്നു
പിരിയുവാന്‍ വയ്യാതെ
പകലുകള്‍ എന്നെ
പിടയുന്ന മിഴികളുയര്‍ത്തി നോക്കുമ്പോള്‍
അറിയാതെ പ്രണയത്തിന്റെ അകതാരിലെങ്ങോ
നിന്റെ മിഴികളെ നോക്കി ഞാന്‍
വിങ്ങുന്നു.
നീയെന്നില്‍ പടരുന്നു
ശ്രുതി താളമായി വിരിയുന്നു
നിന്റെ ചിന്തകളില്‍
മോഹങ്ങളില്‍
കനവുകളില്‍
ഞാന്‍ എന്നെ അറിയുന്നു.
നിന്റെ ദര്‍ശനമാത്രയില്‍
ഉയരുന്നു
ഉണരുന്നു
മുറുകുന്നെന്‍ തന്ത്രികള്‍ .
പോകുവതെങ്ങനെ നിന്നെ വിട്ടിനി
നിന്‍ മിഴികളെ വിട്ടിനി
നിന്‍ മൊഴികളെ വിട്ടിനി .
അരികില്‍ ഉണ്ട് ഞാന്‍
നിന്നരികിലുണ്ടെന്നും
നിന്റെ മനസ്സിന്‍ അകതാരിലുണ്ട് ഞാന്‍ .
സ്പന്ദനം അഴിച്ചിട്ട നിന്‍ ചിന്തകളില്‍
ഒരു കുളിര്‍തെന്നലായെന്നുമുണ്ടാകും ഞാന്‍
കെട്ടഴിച്ചിട്ട നിന്റെമുടികളില്‍ നിന്നും
നിന്റെ കാമനകളില്‍ നിന്നും
നീ പകര്‍ന്നേകുന്ന സാന്ത്വനങ്ങളില്‍ നിന്നും
പ്രിയനൊത്തു നീ ആഴുന്നൊരീ
മോഹന ദിനങ്ങളില്‍
നിന്റെ
സ്വപ്നങ്ങളില്‍
പുഞ്ചിരിയില്‍
നിങ്ങളോന്നാകുന്ന നിമിഷങ്ങളില്‍
നിന്നെയോര്‍ത്തു
നിനക്കൊരു താങ്ങായി
നിന്നോടൊപ്പം ഞാനുണ്ട്.
നിന്റെ വസ്ത്രമായി
രൂപമായി
നിന്റെ മിഴികളായ്
നിന്നെ അറിയുന്ന ഞാനുണ്ട്
എന്തിനു വെറുതെ ചഞ്ചലയാകുന്നു
പ്രിയേ
എന്റെ പ്രാണനല്ലേ
നീ എന്റെ അല്ലെ.
------------ബി ജി എന്‍
No comments:
Post a Comment