Thursday, January 30, 2014

ന: സ്വാതന്ത്ര്യ മർഹതി


ജമ്പറും  മുണ്ടിലും തുടങ്ങിയ
കമ്പമാണ് .
തോർത്തിടാതെയും ഇട്ടും
വയറിന്റെ ചത മുഴുവൻ കാണിച്ചും
ഇറക്കിയും കേറ്റിയും
തയ്യൽക്കാരികളെ ചീത്ത വിളിച്ചും
പുരോഗമിച്ചു .
സാരി ഒരു ഫാഷന്‍ ആയപ്പോള്‍
ബ്ലൗസിന് ഇറക്കം കുറച്ചും
പുറകു വശം തുറന്നിട്ടും
പുക്കിളിനു അരകിലോമീറ്റര്‍
താഴെ വച്ചും സാരി ഉടുത്തു .
ചുരിദാറിലേക്ക് മാറിയപ്പോള്‍
കൈ കളഞ്ഞും
കഴുത്തിറക്കിയും
വശങ്ങളില്‍ വെട്ടിക്കേറ്റിയും
ആഘോഷം തന്നെയായിരുന്നു .
ജീന്‍സും ടോപും ആയപ്പോള്‍
നിതംബത്തിന്റെ ആരംഭം കാണിച്ചും
പുക്കിള്‍ കാണിച്ചും
ബ്രായുടെ സ്ട്രിപ് കാട്ടിയും
അതിനെയും ആസ്വദിച്ചു .
എല്ലാം കഴിഞ്ഞൊടുവില്‍
പുതിയ വസ്ത്രരീതികള്‍
കിട്ടാഞ്ഞിട്ടാണോഎന്നറിയില്ല 
വസ്ത്ര സ്വാതന്ത്ര്യം ഇല്ല ,
വസ്ത്രധാരണം എന്റെ അവകാശം ആണെന്ന്
സ്ത്രീയെ നീ ആരോടാ വിലപിക്കുന്നെ ?

1 comment:

  1. വസ്ത്ര ധാരണം സ്ത്രീയുടെ അവകാശമാണ്.പിന്നെ അത് മാന്യമനോ അല്ലയോ എന്ന് ചിലപ്പോള്‍ സമൂഹം പറയും.അതിനെ കപട സദാചാരം എന്ന് വിളിച്ചിട്ട് കാര്യമില്ല.

    ReplyDelete