എനിക്കും നിനക്കും നമുക്കും തുറന്നു തരുന്ന
വിശാലതയുടെ ആകാശം നിന്നിലൂടെയാണ് .
മേല്‍വിലാസമെന്ന നെറ്റിപ്പട്ടം ഇല്ലാതെ
ഞാനും നീയും നമ്മളുമില്ലല്ലോ ...!
നീയെന്ന ബിന്ദുവിലേക്ക് നടന്നുകയറുവാന്‍
എന്റെ പാലമാകുന്നത് നിന്റെ വിലാസമാണ് .
പക്ഷെ അപ്പോഴും തെരുവുകളിലങ്ങോളമിങ്ങോളം
മേല്‍വിലാസമില്ലായ്മയില്‍ കുരുങ്ങി കിടക്കുന്ന
ജനതയെന്റെ പിന്നില്‍ നിറകണ്ണാര്‍ന്നുറക്കെ
നിലവിളിക്കുന്നത് ഞാനറിയുന്നുമുണ്ട് .
ചിലര്‍ക്ക് വിലാസമൊരു ഭാരമാകുന്നു
ചിലര്‍ക്കത് ജീവിതത്തിന്റെ ഭാഗവും .
വിലാസമുണ്ടാക്കാനുള്ള ഭഗീരഥപ്രയത്നത്തില്‍
ചിലര്‍ സ്വയം പരിഹാസ്യരാകുന്നതും കാണാം .
ഒരുതരത്തിലും വിലാസം ലഭിക്കാത്തവരുടെ ലോക -
ത്തിലാണ് വിലാസം ശരിക്കുമൊരു ദൈവമാകുന്നത് .
വര്‍ഷകാലങ്ങളില്‍ പ്രകൃതി മര്‍ദ്ധിക്കുമ്പോഴും
വരള്‍ച്ചയില്‍ ആമാശയം കരിഞ്ഞുണങ്ങുമ്പോഴും
ദുരന്തങ്ങളില്‍ ത്രിണവല്‍ക്കരിക്കുമ്പോഴും
വിലാസമില്ലായ്മ ഒരു അനുഗ്രഹം ആകുന്നു ചിലര്‍ക്ക് .
വിലാസത്തിന് വേണ്ടി വിലാസമുണ്ടാക്കുന്നവരും
വിലാസത്തില്‍ വിലാസമുണ്ടാക്കുന്നവരുമൊന്നിക്കവേ
വരുമാനപ്പട്ടികയില്‍ പേരില്ലാതെയും
ക്ഷേമനിധികളില്‍ ക്ഷേമം നിഷേധിച്ചും
തിരഞ്ഞെടുപ്പുകളില്‍ അണിയിച്ചൊരുക്കിയും
വിലാസമറ്റവര്‍ ആദരിക്കപ്പെടുന്ന ലോകം ...!
ഇവിടെ വിലാസമെന്നത് വിലാപമാകുന്നു .!
കരുണയറ്റ മിഴികളിലും, നപുംസകജന്മ -
ഘോഷയാത്രകളിലും പെരുമ കാണിച്ചു
കീഴാളജന്മത്തിന്റെ കഫപ്പുരകളിലും
വേശ്യാലയങ്ങളുടെ അടുക്കളപ്പുറത്തും
മേല്‍വിലാസമൊരുക്കുന്ന ഹീനജന്മങ്ങള്‍ .
വിലാസം നക്ഷ്ടപ്പെട്ടവരുടെ ദീനരോദനമുയരവേ
ഇരകളുടെ മേല്‍ അധിനിവേശം നടത്തും വേട്ടക്കാര്‍ .
ഇവരുടെ സംസാരവിപിനത്തിലെവിടെയാണ് ,
എവിടെയാണ് ഞാനെന്റെ വിലാസം തേടേണ്ടത് ?
----------------------ബി ജി എന്‍ വര്‍ക്കല ----
വിശാലതയുടെ ആകാശം നിന്നിലൂടെയാണ് .
മേല്‍വിലാസമെന്ന നെറ്റിപ്പട്ടം ഇല്ലാതെ
ഞാനും നീയും നമ്മളുമില്ലല്ലോ ...!
നീയെന്ന ബിന്ദുവിലേക്ക് നടന്നുകയറുവാന്‍
എന്റെ പാലമാകുന്നത് നിന്റെ വിലാസമാണ് .
പക്ഷെ അപ്പോഴും തെരുവുകളിലങ്ങോളമിങ്ങോളം
മേല്‍വിലാസമില്ലായ്മയില്‍ കുരുങ്ങി കിടക്കുന്ന
ജനതയെന്റെ പിന്നില്‍ നിറകണ്ണാര്‍ന്നുറക്കെ
നിലവിളിക്കുന്നത് ഞാനറിയുന്നുമുണ്ട് .
ചിലര്‍ക്ക് വിലാസമൊരു ഭാരമാകുന്നു
ചിലര്‍ക്കത് ജീവിതത്തിന്റെ ഭാഗവും .
വിലാസമുണ്ടാക്കാനുള്ള ഭഗീരഥപ്രയത്നത്തില്‍
ചിലര്‍ സ്വയം പരിഹാസ്യരാകുന്നതും കാണാം .
ഒരുതരത്തിലും വിലാസം ലഭിക്കാത്തവരുടെ ലോക -
ത്തിലാണ് വിലാസം ശരിക്കുമൊരു ദൈവമാകുന്നത് .
വര്‍ഷകാലങ്ങളില്‍ പ്രകൃതി മര്‍ദ്ധിക്കുമ്പോഴും
വരള്‍ച്ചയില്‍ ആമാശയം കരിഞ്ഞുണങ്ങുമ്പോഴും
ദുരന്തങ്ങളില്‍ ത്രിണവല്‍ക്കരിക്കുമ്പോഴും
വിലാസമില്ലായ്മ ഒരു അനുഗ്രഹം ആകുന്നു ചിലര്‍ക്ക് .
വിലാസത്തിന് വേണ്ടി വിലാസമുണ്ടാക്കുന്നവരും
വിലാസത്തില്‍ വിലാസമുണ്ടാക്കുന്നവരുമൊന്നിക്കവേ
വരുമാനപ്പട്ടികയില്‍ പേരില്ലാതെയും
ക്ഷേമനിധികളില്‍ ക്ഷേമം നിഷേധിച്ചും
തിരഞ്ഞെടുപ്പുകളില്‍ അണിയിച്ചൊരുക്കിയും
വിലാസമറ്റവര്‍ ആദരിക്കപ്പെടുന്ന ലോകം ...!
ഇവിടെ വിലാസമെന്നത് വിലാപമാകുന്നു .!
കരുണയറ്റ മിഴികളിലും, നപുംസകജന്മ -
ഘോഷയാത്രകളിലും പെരുമ കാണിച്ചു
കീഴാളജന്മത്തിന്റെ കഫപ്പുരകളിലും
വേശ്യാലയങ്ങളുടെ അടുക്കളപ്പുറത്തും
മേല്‍വിലാസമൊരുക്കുന്ന ഹീനജന്മങ്ങള്‍ .
വിലാസം നക്ഷ്ടപ്പെട്ടവരുടെ ദീനരോദനമുയരവേ
ഇരകളുടെ മേല്‍ അധിനിവേശം നടത്തും വേട്ടക്കാര്‍ .
ഇവരുടെ സംസാരവിപിനത്തിലെവിടെയാണ് ,
എവിടെയാണ് ഞാനെന്റെ വിലാസം തേടേണ്ടത് ?
----------------------ബി ജി എന്‍ വര്‍ക്കല ----
ഓരോരോ വിലാസങ്ങള്‍
ReplyDeleteഅവന്റെ ലീലാവിലാസങ്ങള്‍
Disable word verification, please