ശരീരം മ്രിതമാണ്
ശിരസ്സ് വെട്ടിമാറ്റിയും
വെട്ടിച്ചും ഒരാളെ കബന്ധമാക്കാം .
പക്ഷെ മ്രിതമാകുന്നത് ശരീരമാണ്
അതാണ് മൃതിയുടെ പരാജയവും .
ഒന്നും ശാശ്വതമല്ല!
നിലവിലുള്ള നിയമങ്ങളില്‍
നിനക്ക് വെട്ടിമാറ്റാന്‍ കഴിയുന്നത്
ശിരസ്സുകള്‍ മാത്രമാണ്.
ശരീരം ഒന്നിച്ചു നില്‍ക്കുമ്പോള്‍
ശിരസ്സ് ഒരു വിഷയമല്ലാതാകുന്നു
നിന്റെ പരാജയം നീ അറിയുക.
നിന്റെ കണ്നീര്‍പ്പൂവുകളില്‍ ,
ദൈന്യതിന്റെ നിശാസഞ്ചാരങ്ങളില്‍,
എന്റെ നിശ്വാസം നിഴല്‍ വിരിച്ചിരുന്നു .
നീ എന്നെ അറിയാതെ പോയതാണ് !
നാം ഒരുമിച്ചായിരുന്നു.
ഒരു കുടക്കീഴില്‍,
ഒരേ ശ്വാസവും,
ഒരേ വേഗവും,
ഒരേ മനസ്സും,
ഒരുമിച്ചു പങ്കിട്ടവര്‍.
ലക്ഷ്യങ്ങളെ ഓര്‍ത്ത് നീ ഞെട്ടരുത്.
നിന്റെ എരിയുന്ന കരളില്‍
ഞാന്‍ ഇട്ടുതരുന്ന തേന്‍ കണമാണ്
നിന്റെ അക്ഷരങ്ങള്‍ .
നിനക്ക് ഉറങ്ങാന്‍
നിനക്ക് ഉണരാന്‍
ഇനി എന്റെ ഉണര്ത്തുപാട്ട് വേണ്ടി വരും
നീ പുലരികള്‍ക്കായ് കാത്തുനില്‍ക്ക
രാവുകള്‍ നിനക്കന്ന്യമായിരിക്കുന്നു
----------------ബി ജി എന്‍ വര്‍ക്കല
No comments:
Post a Comment