Tuesday, March 27, 2012

കാലമേ നിന്റെ മുന്നില്‍

കരുണ ഇല്ലാത്ത കാലമേ
നിനക്ക്  ഞാനരിഞ്ഞുതരാം
എന്റെയീ മുലകള്‍ ....!
പകരം  നീയെനിക്കെകുമോ
ഒരു ജന്മം ...?

ശൂന്ന്യമാമെന്നുടെ മാറിടം
പാരിനെ നോവിക്കില്ലെന്കിലും
പശിയടക്കാന്‍ പശുവിന്‍ പാല്‍ മതി
എന്നോമല്‍ കിടാങ്ങള്‍ക്ക്.

പ്രിയനോമനിക്കാന്‍
അരുതുകളില്ലാത്ത പലതുകള്‍ നല്‍കാം.
എങ്കിലും നീ എനിക്കെകുമോ
ഈ വേദനതന്‍ മുള്ളടര്‍ത്തി
ഒരു ഹരിത ജന്മം ....!

നിന്റെ കാല്‍ച്ചുവട്ടില്‍ ഞാന്‍
ഒരു  നായായ്‌ കഴിയാം വരുംകാലങ്ങളിലും
പകരം എനിക്ക് നീ നല്കീടുകെന്റെ
ഹൃദയമിടിപ്പുകള്‍ തിരിച്ചു .......!

----------------ബി ജി എന്‍ --------------

1 comment:

  1. എന്റെ സുഹൃത്തിന്റെ ബന്ധു മുലയില്‍ അര്‍ബുദം ബാധിച്ചു രണ്ടു മുലകളും മുറിച്ചു നീക്കേണ്ടി വരികയും എന്നിട്ടും മരണം കൊണ്ട് പോകുകയും ചെയ്തു . അപ്പോളും അവര്‍ക്ക് ജീവിതത്തോടുള്ള കൊതി തീര്‍ന്നിരുന്നില്ല . ആ വേദന ഒരു കൊച്ചു വരികളായി പിറന്നു

    ReplyDelete