കനലുകളില്‍ ചാരം മൂടുന്നു.
കണ്ണുകളില്‍ പ്രണയവും.
പിന്നെ കാണുന്നതൊക്കെ
ചാരം മൂടിയ വര്‍ണ്ണങ്ങള്‍ മാത്രം
വിരലുകള്‍ പരതുന്നത്
മുലഞെട്ടുകള്‍ തേടിയാണെന്നും
ചുണ്ടുകള്‍ വിറയ്ക്കുന്നതു
ചുംബനത്തിനെന്നും
തിരിച്ചറിയാന്‍ കാലം കാത്തു നിന്നില്ല
ചോര പുരണ്ട തുടകളില്‍
കല്ലിച്ച നീലിമ പുതഞ്ഞു കിടന്നു.
മറക്കാനാകാത്ത പ്രണയം പോലെ,
അലിയാതൊരു ഹിമകണം
നാഭിച്ചുഴിയില്‍ മഴവില്ലാകുന്നു.
നിന്റെ യാത്ര എന്നിലേക്കും,
എന്റെ യാത്ര നിന്നിലേക്കും
എവിടെയോ നിലാപക്ഷിയുടെ ചിറകില്‍ ,
ഒരു ചെറുചൂടിന്‍ സ്തരത്തില്‍ .
പ്രണയത്തിന്റെ കടുംചോര ..!
കനലുകള്‍ പിന്നെയും
ചാരം മൂടി തന്നെ കിടന്നു
കണ്ണുകളില്‍ അപ്പോളും
പ്രണയം മറഞ്ഞും ...
==========ബി ജി എന്‍ ========
കണ്ണുകളില്‍ പ്രണയവും.
പിന്നെ കാണുന്നതൊക്കെ
ചാരം മൂടിയ വര്‍ണ്ണങ്ങള്‍ മാത്രം
വിരലുകള്‍ പരതുന്നത്
മുലഞെട്ടുകള്‍ തേടിയാണെന്നും
ചുണ്ടുകള്‍ വിറയ്ക്കുന്നതു
ചുംബനത്തിനെന്നും
തിരിച്ചറിയാന്‍ കാലം കാത്തു നിന്നില്ല
ചോര പുരണ്ട തുടകളില്‍
കല്ലിച്ച നീലിമ പുതഞ്ഞു കിടന്നു.
മറക്കാനാകാത്ത പ്രണയം പോലെ,
അലിയാതൊരു ഹിമകണം
നാഭിച്ചുഴിയില്‍ മഴവില്ലാകുന്നു.
നിന്റെ യാത്ര എന്നിലേക്കും,
എന്റെ യാത്ര നിന്നിലേക്കും
എവിടെയോ നിലാപക്ഷിയുടെ ചിറകില്‍ ,
ഒരു ചെറുചൂടിന്‍ സ്തരത്തില്‍ .
പ്രണയത്തിന്റെ കടുംചോര ..!
കനലുകള്‍ പിന്നെയും
ചാരം മൂടി തന്നെ കിടന്നു
കണ്ണുകളില്‍ അപ്പോളും
പ്രണയം മറഞ്ഞും ...
==========ബി ജി എന്‍ ========
No comments:
Post a Comment