കേട്ടുവോ നിങ്ങള്‍
ഈ കഥ കേട്ടുവോ കൂട്ടരേ...?
പുലരിയില്‍ കാക്കകള്‍
ചന്തയില്‍ കൂടിയ
തിരക്കേറും നേരത്തെ ഈ ഭാഷണം?
ഒരിടത്തൊരു ശലഭം,
ഓരോമല്‍ ശലഭം
പൂവുകള്‍ക്ക് പ്രിയംകരിയായ്
പാറി നടക്കും വര്‍ണ്ണ ശലഭം ..!
മുട്ടയില്‍ നിന്നതു
മനോഹരിയായ് വിരിഞ്ഞപോള്‍
മുതല്‍ ഒരു കുറുക്കന്‍
അതിനെ പിടിക്കാന്‍ നടന്നു.
രക്ഷതേടിയതൊരു മരച്ചില്ലയില്‍
കൂട് തേടി.
ഒരു നാള്‍ അതൊന്നു താഴേക്
വന്നപ്പോള്‍
കുറുക്കന്റെ പിടി വീണു.
കുതറി പിടഞ്ഞോടി വന്നപ്പോള്‍
രണ്ടു ചെന്നായകള്‍
ആ ശലഭത്തിന്റെ
ചിറകരിഞ്ഞു.
ഒരു വെറും പുഴുവായ്
അവളാ മണ്ണിലുണ്ടു
ഞങ്ങള്‍ കണ്ടതാണ്.
-----------------------ബി ജി എന്‍
(രണ്ടാനച്ഛന്റെ പീഡനം സഹിക്കാന്‍ വയ്യാതെ മഠത്തില്‍ രക്ഷ നേടിയ ഒരു പെണ്‍കുട്ടി ഒരുനാള്‍ വീട്ടില്‍ എത്തിയപ്പോള്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ച അയാളില്‍ നിന്നും രക്ഷ നേടി രാത്രി ഓടിയെത്തിയത് രണ്ടു ക്രൂരന്മാരുടെ മുന്നില്‍ . നോവിക്കുന്ന ഒരു പത്രവാര്‍ത്ത നല്‍കിയ മുറിവ് ആണ് കവിത )

achanil ninnum rakshapettu paanju varunna aa kuttiye kadichu keeriyathu randu chennaykal. lokam ethra krooramaanu
ReplyDelete